നൈജീരിയയിൽ മറ്റൊരു വൈദികനെക്കൂടി തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ മറ്റൊരു വൈദികനെക്കൂടി തട്ടിക്കൊണ്ടുപോയി. ഇമോയിലെ ഇസിയാല എംബാനോയിലെ ഒബോളോയിലെ സെന്റ് തെരേസ ഇടവകയിൽ ശുശ്രൂഷചെയ്യുന്ന ഫാ. ഇമ്മാനുവൽ അസുബുകയെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്.

നവംബർ അഞ്ചിന് ഇടവകയിലേക്കു മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒക്കിഗ്‌വേ രൂപതയിൽനിന്നുള്ള വിവരങ്ങളനുസരിച്ച്, 2014 സെപ്റ്റംബർ 27 നാണ് ഫാ. ഇമ്മാനുവേൽ വൈദികനായി അഭിഷിക്തനായത്. നൈജീരിയയിലെ എഡോ സ്‌റ്റേറ്റിലെ അഗെനഗബോഡിലെ മൈനർ സെമിനാരിയുടെ റെക്ടർ ഫാ. തോമസ് ഒയോഡിനെ ഒക്ടോബർ 27 നാണ് തട്ടിക്കൊണ്ടുപോയത്. ഇപ്പോഴും ഫാ. തോമസ് ഇപ്പോഴും തടവിലാണ്.

വിവേചനരഹിതമായ ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ നടത്തുന്ന സംഘാംഗങ്ങൾ നൈജീരിയയിൽ വ്യാപകമാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.