മ്യാന്മറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെ വീണ്ടും ആക്രമണം

മ്യാന്മറിൽ ഒരു കത്തോലിക്കാ ദേവാലയം ഉൾപ്പടെ മൂന്ന് ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. കത്തോലിക്കാ ദേവാലയം കയ്യാ സംസ്ഥാനത്തിലും ബാപ്റ്റിസ്റ്റ് പള്ളികൾ ചിൻ സംസ്ഥാനത്തിലുമാണ് ആക്രമിക്കപ്പെട്ടത്. ക്രൈസ്തവസാന്നിധ്യം കൂടുതലുള്ള ഇടങ്ങളാണ് ഇവ.

വ്യോമസേനയാണ് ഈ ആരാധാനാലയങ്ങൾക്കെതിരെ ആക്രമണം നടത്തിയത്. ആഗസ്റ്റ് 12-നും 14-നും ആയിരുന്നു ആക്രമണം. അന്നാട്ടിൽ 2021 മുതൽ സർക്കാർ സൈന്യവും സർക്കാർ വിമതരും തമ്മിലുള്ള പോരാട്ടത്തിൽ 55 ക്രൈസ്തവകെട്ടിടങ്ങൾ ഉൾപ്പെടെ മതപരമായ നൂറോളം ഇടങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

അന്നാട്ടിലെ 16 രൂപതകളിൽ ലൊയിക്കോവ്, പെക്കോൺ, ഹക്ക, കലയ്, മണ്ടലയ് എന്നീ അഞ്ച് രൂപതകൾ ആക്രമണപരമ്പരകൾക്ക് വിധേയമായിട്ടുണ്ട്. അഞ്ചു കോടി 40 ലക്ഷം നിവാസികളുള്ള മ്യാന്മറിൽ ക്രൈസ്തവർ 6% മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.