
നൈജീരിയയിൽ, കൃഷിസ്ഥലത്ത് കന്നുകാലികളെ മേയ്ക്കുന്നത് എതിർത്തതിന്, ഫുലാനി തീവ്രവാദികൾ ആറ് ക്രിസ്ത്യൻ ഗ്രാമീണരെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരു ക്രിസ്ത്യൻ ഗ്രാമവാസിയെയും കുത്തി കൊലപ്പെടുത്തിയിരുന്നു. നസറാവ സംസ്ഥാനത്തെ നസറാവ കൗണ്ടിയിലെ, ക്രിസ്ത്യാനികൾ കൂടുതലുള്ള ഫാരിൻ ഡട്സെ ഗ്രാമത്തിൽ മാർച്ച് പത്തിന് അതിക്രമിച്ചു കയറിയ അക്രമികൾ വീടുകൾക്കും തീയിട്ടതായി പ്രദേശവാസിയായ ഈസാവ് എസെക്കിയൽ പറഞ്ഞു.
“നിരവധി ക്രിസ്ത്യൻ ഗ്രാമവാസികൾ കൊല്ലപ്പെട്ടു. ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു, ഞങ്ങളുടെ ഗ്രാമത്തെ ആക്രമിച്ചതിനുശേഷം ഫുലാനി തീവ്രവാദികൾ നിരവധി വീടുകൾക്ക് തീയിട്ടു”- എസെക്കിയൽ പറഞ്ഞു. പുലർച്ചെ മൂന്നുമണിയോടെ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.