‘എപ്പോഴും ക്ഷമിക്കുക’ – വത്തിക്കാനിൽ കുമ്പസാരിപ്പിക്കുന്ന വൈദികരോട് മാർപാപ്പ

അനുതപിക്കുന്നവരോട് എപ്പോഴും അടുപ്പവും കരുണയും അനുകമ്പയുമുള്ളവനായിരിക്കണം ഒരു നല്ല കുമ്പസാരക്കാരൻ എന്ന് വത്തിക്കാൻ കോളേജ് ഓഫ് പെനിറ്റൻഷ്യറിയിലെ വൈദികസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കോളേജ് ഓഫ് പെനിറ്റൻഷ്യറി കൺവെൻച്വൽ, വൈദികരെ ഏല്പിച്ചതിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. 1774 മുതൽ ഈ മന്ത്രാലയം അവരുടെ സംരക്ഷണത്തിലാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ കുമ്പസാരിപ്പിക്കുന്ന 60-ഓളം വൈദികരാണ് ഒത്തുചേർന്നത്. ബസിലിക്കയിലെ അവരുടെ സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ എടുത്തുപറഞ്ഞു.

“ദൈവത്തിന്റെ ക്ഷമയുടെ വിതരണക്കാർ എന്ന നിലയിൽ, കരുണയുള്ളവരും പ്രസന്നരും ഉദാരമതികളും വാക്കുകളിലും മനോഭാവങ്ങളിലും മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും തയ്യാറുള്ളവരും ആയിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കുമ്പസാരിപ്പിക്കുന്നയാൾ ദൈവത്തെപ്പോലെ അടുപ്പവും കരുണയും അനുകമ്പയും ഉള്ളവനായിരിക്കണം” – 2023 ൽ താൻ കർദിനാളാക്കിയ മറ്റൊരു കപ്പൂച്ചിൻ സന്യാസിയായ ലൂയിസ് പാസ്‌കുവൽ ഡ്രിയുടെ ഉദാഹരണം ഉദ്ധരിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.