![teror](https://i0.wp.com/www.lifeday.in/wp-content/uploads/2024/11/teror.jpg?resize=696%2C435&ssl=1)
കഴിഞ്ഞ വർഷം, ഭീകരരെന്നു സംശയിക്കുന്ന 181 പേരെ ഇന്തോനേഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു വെളിപ്പെടുത്തി നാഷണൽ പൊലീസ് ചീഫ് ജനറൽ ലിസ്‌റ്റിയോ സിജിത് പ്രബോവോ. നവംബർ 14 ന് ഡിപ്പോക്കിലെ മക്കോ ബ്രിമോബ് കെലപ ദുവയിൽ ബ്രിമോബ് കോർപ്‌സിന്റെ 79-ാം വാർഷിക പരിപാടിയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ബ്രിമോബ് കോർപ്‌സും നാഷണൽ പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്പെഷ്യൽ ഡിറ്റാച്ച്‌മെന്റ് 88 (ഡെൻസസ് 88) ഉം തമ്മിലുള്ള സഹകരണത്തെ തുടർന്നാണ് തീവ്രവാദത്തിനെതിരെ പ്രവർത്തിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിമോബ് കോർപ്സിന്റെ പങ്ക് അനിവാര്യമാണെന്നും പ്രബോവോ കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യയിലെ ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ദേശീയ പൊലീസിനോട് ഉത്തരവിട്ടിരുന്നു.