
കടൽ ഖനന പദ്ധതിക്ക് എതിരെ അഞ്ചുതെങ്ങ് കോഓർഡിനേഷൻ കമ്മറ്റിയുടെ രണ്ടാമത്തെ യോഗം ഫെബ്രുവരി 21 -ന് ഫാദർ കോച്ചേരി മെമ്മോറിയലിൽ സെൻറ്ററിൽ വച്ചു കൂട്ടുകയുണ്ടായി. കമ്മറ്റി കൺവീനർ നെൽസൺന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെർപേഴ്സൺ അൽഫോൻസ് സ്വാഗതം പറഞ്ഞു. സിസ്റ്റർ തെറമ്മ പ്രായിക്കളം അജണ്ട അവതരിപ്പിച്ചു. വിവിധ സംഘടനകളിലെ 18 പേർ പങ്കെടുത്ത യോഗത്തിൽ തിരുവനന്തപുരം ജില്ലാ കൺവീനർ ശ്രീമാൻ ജറാൾഡ് വിഷയം അവതരിപ്പിച്ചു.
20-ന് വെട്ടുകാട് വച്ചു നടന്ന കൺവൻഷ്യനെ കുറിച്ചുള്ള വിലയിരുത്തൽ നടത്തിയ ശേഷം 27-നുള്ള കടൽ ബന്ത് വിജയകരമാക്കി തീർക്കുന്നതിനുള്ള കർമ്മ പരിപാടികളെ കുറിച്ച് ഓരോ സംഘടനകളും അഭിപ്രായം പറഞ്ഞു. അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന പരിപാടികൾ ചുവിടെ ചേർക്കുന്നു.
*രൂപതയിൽ നിന്നു കിട്ടുന്ന നോട്ടീസ് എല്ലാ ഇടവകളിലും വ്യക്തികളിലും എത്തിക്കുക.
* ശനിയാഴ്ച രാവിലെ ഗ്രൂപ്പായിട്ട് എല്ലാ പള്ളികളിലും പോയി അച്ചന്മാരെ കണ്ട് ഞായറാഴ്ച പ്രസംഗത്തിനിടെ 27-ലെ കടൽ ബന്തിനെ കുറിച്ചും കടൽ ഖനനത്തിൻന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും ആളുകള പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ആവശ്യപ്പെടുക. മാംമ്പള്ളിയിൽ നിന്ന് തുടങ്ങുക
* തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് താഴംപള്ളി ഹാർബറിൽ ഒരു വിശദീകരണ യോഗം സംഘടിപ്പിക്കുക. എല്ലാവരും പങ്കെടുക്കുക
* 26 വൈകുന്നേരം മുതൽ 27 വൈകുന്നേരം വരെ ആരും മത്സ്യബന്ധനത്തിന് പോകാതെ ബന്ത് ആചരിക്കുന്ന കാര്യം ബോധ്യപ്പെടുത്തുക..
* അഞ്ചുതെങ്ങ് ഭാഗത്തെ ചന്തകളിൽ മത്സ്യം ഇറക്കാനോ വിൽക്കാനോ പാടില്ല
* പൂർണ്ണമായും ബന്തിൽ സഹകരിക്കാൽ ഓട്ടോക്കാരോടു ആവശ്യപ്പെടുക
* അഞ്ചുതെങ്ങിലെ കടകൾ അടച്ചു ബന്തിനെ അനുകൂലിക്കുന്ന കാര്യം കടക്കാരോടും ആവശ്യപ്പെടാം
*, മുസ്ലിം പള്ളികളിലും നോട്ടീസ് നൽകി സഹകരണം ആവശ്യപ്പെടണം
* കുട്ടികൾക്ക് പരീക്ഷ നടക്കുന്ന സമയം ആയതു കൊണ്ട് ബസ്സിന് യാതൊരു തരത്തിലും തടസം ഉണ്ടാക്കരുതെ
* കുട്ടികളെ സ്കൂളിൽ കൊണ്ടു പോകുന്ന ഓട്ടോയും ശ്രദ്ധിക്കുക.
* യാതൊരു തരത്തിലുള്ള പ്രകോപനം ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
* 25 ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ അനൗൺസ്‌മെന്റ് നടത്തുക.
* ഫണ്ട് സമാഹരണത്തിൻറ്റെ ആവശ്യകതയും എല്ലാവരെയും ബോധ്യപ്പെടുത്തുക
* ബുധനാഴ്ച വൈകുന്നേരം അഞ്ചുതെങ്ങ് ജംഗ്ഷനിൽ പബ്ലിക് മീറ്റിംഗ് നടത്തുക.
* 27 രാവിലെ അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് പോസ്റ്റ് ഓഫീസ് ലേക്ക് മാർച്ചും ധർണ്ണയും പൊതുയോഗവും
എല്ലാവരുടേയും പൂർണ്ണമായും ആത്മാർത്ഥമായും ഉള്ള സഹകരണം ആവശ്യപ്പെട്ടു കൊണ്ട് യോഗം പിരിഞ്ഞു.