സിംഗപ്പൂരിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ വൈദികനെ കുത്തി പരിക്കേൽപ്പിച്ചു

സിംഗപ്പൂരിലെ ബുക്കിറ്റ് തിമയിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ വിശുദ്ധ കുർബാനമധ്യേ വൈദികനെ കുത്തി പരിക്കേൽപ്പിച്ചു. നവംബർ ഒമ്പതിന് രാത്രി ഫാ. ക്രിസ്റ്റഫർ ലീ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ ഒരാൾ കൈയിൽ കത്തിയുമായി ദൈവാലയത്തിലെത്തി ആക്രമിക്കുകയായിരുന്നു.

ഗുരുതരമായ ആക്രമണത്തിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും അക്രമിയെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, പ്രതി ഒറ്റയ്‌ക്കാണ് എത്തിയതെന്നും ആക്രമണം തീവ്രവാദപ്രവർത്തനമല്ലെന്നും പൊലീസ് കരുതുന്നു.

സിംഗപ്പൂരിലെ ഇന്റർഫെയ്ത്ത് ഓർഗനൈസേഷൻ ആക്രമണത്തെ അപലപിച്ചു. പ്രധാനമന്ത്രി ലോറൻസ് വോംഗ് ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്തു. “രാജ്യത്ത് അക്രമത്തിന് സ്ഥാനമില്ല. എല്ലാവരും യോജിപ്പിലും സഹിഷ്ണുതയിലും പരസ്പരം പിന്തുണയ്ക്കണം” – പ്രധാനമന്ത്രി അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.