നൈജീരിയൻ ബിഷപ്പ് ആന്റണി ഒനിമുച്ചെ എക്‌പോയെ സമഗ്ര മാനവ വികസന സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്റെ പൊതുകാര്യ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു ബിഷപ്പ് ആന്റണി ഒനിമുച്ചെ എക്‌പോ. ഏപ്രിൽ 18 ചൊവ്വാഴ്ച രാവിലെ വത്തിക്കാൻ പ്രസ് ഓഫീസാണ് പുതിയ നിയമനവിവരം പ്രസിദ്ധീകരിച്ചത്.
1981 സെപ്റ്റംബർ 24-ന് ഉമുദികെയിൽ (നൈജീരിയ) ആണ് ബിഷപ്പ് ആന്റണി ഒനെമുച്ചെ എക്പോ ജനിച്ചത്. 2011 ജൂലൈ 30-ന് ഉമുഹിയ (തെക്കുകിഴക്കൻ നൈജീരിയ) രൂപതയിൽ വൈദികനായി അഭിഷിക്തനായി, 2013-ൽ ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ശേഷം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 2023 മാർച്ച് 17-ന് മാർപാപ്പയുടെ ചാപ്ലിൻ ആയി നിയമിതനായ അദ്ദേഹം 2016 സെപ്തംബർ അഞ്ച് മുതൽ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജനറൽ അഫയേഴ്സ് സെക്ഷൻ ഓഫീസറാണ്.
“തന്റെ കാഴ്ചപ്പാടും സഭയുടെ ദൗത്യവും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഡിക്കാസ്റ്ററിയുടെ മേലുദ്യോഗസ്ഥരുമായും ജീവനക്കാരുമായും സഹകരിക്കാൻ കഴിയണമെന്നാണ് എന്റെ ആഗ്രഹം” – സമഗ്ര മാനവ വികസന സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ അണ്ടർ സെക്രട്ടറി ഊന്നിപ്പറയുന്നു.