മാർപാപ്പയെ ആശ്വസിപ്പിച്ചുകൊണ്ട് ഒമ്പതു വയസ്സുകാരിയുടെ കത്ത്

മാർപാപ്പയെ ആശ്വസിപ്പിച്ചുകൊണ്ട് കത്തെഴുതി ഒമ്പതു വയസ്സുകാരിയായ മരിയ. സെഗോർബെ-കാസ്റ്റലോൺ രൂപതയിൽ നിന്നുള്ള ബൈലാറ്ററൽ ന്യുമോണിയ ബാധിതയായ മരിയ, മാർപാപ്പയ്ക്ക് വേഗത്തിലുള്ള രോഗശാന്തിക്കായി പ്രാർഥിച്ചുകൊണ്ടാണ് കത്ത് എഴുതിയത്.

മാർപാപ്പയുമായി തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് “രണ്ടുവർഷം മുമ്പ് എനിക്ക് ന്യുമോണിയ ബാധിച്ച് 12 ദിവസം ആശുപത്രിയിൽ കിടന്നു. അതിൽ രണ്ടുദിവസം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. എന്റെ ആശംസകൾ അറിയിക്കാനാണ് ഞാൻ എഴുതുന്നത്. അങ്ങ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. എന്റെ പ്രാർഥനകളും നേരുന്നു” മരിയ കത്തിൽ കുറിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ മാതാപിതാക്കളോടൊപ്പം റോമിലേക്ക് തീർഥാടനത്തിന് വന്നിരുന്നുവെന്നും മാർപാപ്പയുടെ സദസ്സിൽ പങ്കെടുക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നുവെന്നും മരിയ കത്തിൽ കൂട്ടിച്ചേർത്തു.

1857-ൽ വിശുദ്ധ മരിയ റോസ മോളസും വല്ല്വെയും ചേർന്ന് സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് ഔവർ ലേഡി ഓഫ് കൺസോളേഷൻ നടത്തുന്ന ബുറിയാന പട്ടണത്തിലെ കൺസോളേഷ്യൻ സ്‌കൂളിലെ വിദ്യാർഥിനിയാണ് മരിയ എന്ന ഒമ്പതു വയസ്സുകാരി പെൺകുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.