എ. ഐ. മനുഷ്യാന്തസ്സിനെ സേവിക്കുന്നതിനാണ്, ലംഘിക്കാനായിരിക്കരുത്: മാർപാപ്പ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആത്യന്തികമായി മനുഷ്യരാശിയുടെ പൊതുനന്മയെ സേവിക്കുന്നതിനായിരിക്കണം എന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമപ്പെടുത്തി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം വാർഷികയോഗത്തിൽ ആഗോളനേതാക്കൾക്കു നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം ഓർമപ്പെടുത്തിയത്.

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് മനുഷ്യബുദ്ധിയുടെ കൃത്രിമരൂപമല്ല, മറിച്ച് അത് ബുദ്ധിയുടെ ഒരു ഉൽപ്പന്നമാണ്. അത് ശരിയായി ഉപയോഗിക്കുമ്പോൾ, മനുഷ്യനെ അവന്റെ തൊഴിൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും നിറവേറ്റുന്നതിന് സഹായിക്കുന്നു. എ.  ഐ. യുടെ കടന്നുവരവ് സമൂഹത്തിന്റെ പ്രാധാന്യത്തെ വീണ്ടും കണ്ടെത്തുന്നതിനും ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന പൊതുഭവനത്തെ പരിപാലിക്കുന്നതിനുമുള്ളതാണ്.” മാർപാപ്പ പങ്കുവച്ചു.

ബുദ്ധിയുടെ ഈ യുഗത്തിൽ എ. ഐ. ഉയർത്തുന്ന മറ്റ് അപകടസാധ്യതകളെക്കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. അസമത്വങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുകയോ വഷളാക്കുകയോ ചെയ്യുന്ന സാങ്കേതിക വികാസങ്ങൾ യഥാർഥ പുരോഗതിയല്ലെന്ന് മാർപാപ്പ വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.