ചിലിയിലെ ചരിത്രപ്രസിദ്ധമായ ദൈവാലയവും കോൺവെന്റും കത്തിനശിച്ചു

ഒക്ടോബർ 11-ന് ചിലിയിലെ ഇക്വിക്ക് നഗരത്തിലെ സെന്റ് ആന്റണീസ് ഓഫ് പാദുവ ദൈവാലയവും ഫ്രാൻസിസ്‌കൻ കോൺവെന്റും കത്തിനശിച്ചു. 1994-ൽ ഈ ദൈവാലയം രാജ്യത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടതായിരുന്നു.

“ഞങ്ങൾ വളരെ വേദനാജനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. നമ്മുടെ പൈതൃകത്തിന്റെ ഭാഗമായിരുന്ന പാദുവയിലെ സെന്റ് ആൻ്റണീസ് ഇടവക ദൈവാലയവും ഫ്രാൻസിസ്കൻ കോൺവെന്റും കത്തിനശിച്ചു” – ഇക്വിക് ബിഷപ്പ് ഇസറോ കോവിലി, ഒക്ടോബർ 11-ന് രൂപത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ചിലിയൻ മാധ്യമമായ കോ-ഓപ്പറേറ്റിവ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തീപിടുത്തത്തിൽ സമീപത്തെ മൂന്നു വീടുകളിലും ഒരു വർക്ക്ഷോപ്പിലുമുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.