‘ധും ധും തകതിമി ക്രിസ്മസ് വരവായ്…’ ഒരു വ്യത്യസ്ത കരോൾ ഗാനം

“ധും ധും തകതിമി ക്രിസ്മസ് വരവായ്… ” ക്രിസ്തുമസിന്റെ വരവിനെ അനുസ്മരിപ്പിക്കുന്ന വിധം താളലയത്തോടെ പുറത്തിറങ്ങിയ കരോൾ ഗാനം ശ്രദ്ധേയമാകുന്നു. ഇറങ്ങിയ എല്ലാപാട്ടുകളുടെ സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാ. മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് ആണ് ഈ കരോൾ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഈ ഗാനത്തിന്റെ സംഗീതം വളരെ വ്യത്യസ്തവും കേഴ്‌വിക്കാർക്ക് ഇമ്പകരമായ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കേൾക്കുമ്പോൾ തന്നെ നാം അറിയാതെ താളംപിടിച്ചു പോകുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് റോസീന പീറ്റിയാണ്. ഈ കരോൾ ഗാനം ആലപിച്ചിരിക്കുന്നത് രമേശ് മുരളി, ഒ യു ബഷീർ, ജോസഫ് ഷിനിൽ, മെലിൻ ലീവെയ്‌റോ, റാണി ജോസ്, സിജി ഡേവിസ് എന്നിവർ ചേർന്നാണ്.

ഈ ക്രിസ്തുമസ് ശ്രുതിമധുരമാക്കാൻ ഈ കരോൾ ഗാനത്തിന് സാധിക്കും. ഈ ഗാനത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു:

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.