സെൻട്രൽ നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ നവംബർ 24 നും ഡിസംബർ ഒന്നിനും ഇടയിൽ 48 ക്രിസ്ത്യാനികളെ ഫുലാനി തീവ്രവാദികൾ കൊലപ്പെടുത്തി. ഡിസംബർ ഒന്നിന് ലോഗോ കൗണ്ടിയിലെ അസെഗെ ഗ്രാമത്തിൽ പള്ളിയിലേക്ക് പോകുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 ക്രിസ്ത്യാനികളെ തോക്കുധാരികൾ കൊലപ്പെടുത്തി. നവംബർ 24 ന് ലോഗോ, കത്‌സിന-അലാ കൗണ്ടികളിൽ 30 പേരും കൊല്ലപ്പെട്ടു.
“മാരകായുധങ്ങളുമായി ഫുലാനി തീവ്രവാദികൾ ക്രിസ്ത്യാനികൾക്കുനേരെ ഇടയ്ക്കിടെ ആക്രമണം നടത്തുകയായിരുന്നു. വെടിവച്ചും കത്തികൊണ്ട് ആക്രമിച്ചുമാണ് ക്രൈസ്തവരെ കൊലപ്പെടുത്തിയത്. കൃഷിയിടങ്ങളിലെ അവരുടെ വിളകൾ നശിപ്പിച്ചു,” ലോഗോ ലോക്കൽ ഗവൺമെന്റ് കൗൺസിലിന്റെ മുൻ അംഗം ബെഞ്ചമിൻ ഉസെൻഡ പറഞ്ഞു.
നൈജീരിയയിലെ നാഷണൽ അസംബ്ലിയിൽ, ഡിസംബർ അഞ്ചിന് ബെന്യൂ സ്റ്റേറ്റിലെ ഇമ്മാനുവൽ ഉഡെൻഡേ, പള്ളിയിലേക്കുള്ള യാത്രാമധ്യേ 18 ഗ്രാമീണരെ തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ കൊലപ്പെടുത്തിയതിൽ വേദനയറിയിച്ചു. ഫുലാനി തീവ്രവാദികൾ നടത്തുന്ന ഈ ആക്രമണങ്ങൾ നിർബാധം തുടരുകയാണ്. സുരക്ഷ, സമാധാനം, സാമൂഹിക-സാമ്പത്തിക അസ്ഥിരത എന്നിവ നശിപ്പിക്കുന്നവയാണ് ഈ ആക്രമണങ്ങൾ.