ഇന്ന് വി. ഫ്രാൻസിസ് അസീസിക്ക് പഞ്ചക്ഷതം ലഭിച്ചതിന്റെ 800-ാം വാർഷികം

സെപ്തംബർ 17 ന്, വി. ഫ്രാൻസിസ് അസീസിക്ക് പഞ്ചക്ഷതം ലഭിച്ചതിന്റെ 800-ാം വാർഷികം ആഘോഷിക്കുകയാണ്. 1224 ൽ ആണ് ഫ്രാൻസിസ് അസ്സീസിയുടെമേൽ പഞ്ചക്ഷതം കാണപ്പെട്ടത്. ചരിത്രത്തിലാദ്യമായി പഞ്ചക്ഷതം ലഭിച്ചതും വി. ഫ്രാൻസിസിനു തന്നെ.

പഞ്ചക്ഷതം വിശുദ്ധന് ലഭിക്കുമ്പോൾ ലിയോ എന്ന സഹോദരൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹം പഞ്ചക്ഷതം ലഭിച്ചത് എപ്രകാരമെന്ന് വിവരിക്കുന്നു: “വിശുദ്ധന്റെ വലതുഭാഗത്തായി ഒരു കുന്തംകൊണ്ട് ഉണ്ടാക്കിയതുപോലെ തോന്നിക്കുന്ന ഒരു തുറന്ന മുറിവ് ഉണ്ടായിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ കൈകളും കാലുകളും തുളച്ചിരുന്നു. ആ മുറിവുകളുടെ തൊലിഭാഗം അകത്തേക്ക് വളഞ്ഞിരുന്നു. പഞ്ചക്ഷതം ഏറ്റുവാങ്ങിയതിന് ശേഷം ഫ്രാൻസിസിന്റെ ശരീരത്തിലുടനീളം വേദന വർദ്ധിച്ചു.”

പഞ്ചക്ഷതം ലഭിച്ചതിന്റെ 800-ാം വാർഷികത്തോട് അനുബന്ധിച്ച് ജനുവരി അഞ്ചിന് ഇറ്റലിയിലെ മോണ്ടെ അൽവേർണയിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇവിടെ വച്ചാണ് വിശുദ്ധന് പഞ്ചക്ഷതം ലഭിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.