നൈജീരിയയിൽനിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട 20 വിദ്യാർഥികൾക്ക് മോചനം

നൈജീരിയയിൽനിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ മെഡിക്കൽ വിദ്യാർഥികളിൽ 20 പേർ മോചിപ്പിക്കപ്പെട്ടു. നൈജീരിയയിലെ എനുഗുവിലേക്കുള്ള യാത്രാമധ്യേ ആഗസ്റ്റ് 15-നാണ് വിദ്യാർഥികളെ തട്ടികൊണ്ടുപോയത്. ആഗസ്റ്റ് 23-ന് ബെന്യൂ സ്റ്റേറ്റിലെ എൻതുങ്കോൺ ഫോറസ്റ്റിലാണ് വിദ്യാർഥികളെ വിട്ടയച്ചത്.

വടക്കൻ നൈജീരിയയിലെ ജോസ് യൂണിവേഴ്സിറ്റി (UNIJOS), യൂണിവേഴ്സിറ്റി ഓഫ് മൈദുഗുരി (UNIMAID) എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ തെക്കൻ നഗരമായ എനുഗുവിലേക്ക് FECAMDS (ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെന്റൽ സ്റ്റുഡന്റ്സ്) കൺവെൻഷനിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.

“എട്ടുദിവസത്തെ കഷ്ടപ്പാടിനുശേഷം ഞങ്ങളുടെ 20 സഹപ്രവർത്തകർ ഞങ്ങളോടും അവരുടെ കുടുംബങ്ങളോടുമൊപ്പം തിരിച്ചെത്തി” – FECAMDS പ്രസ്താവനയിൽ പറഞ്ഞു. ബന്ദികളാക്കിയവർക്കും പൊലീസ് അധികാരികൾക്കും വിദ്യാർഥികൾക്കുവേണ്ടി പ്രാർഥിച്ചവർക്കും FECAMDS നന്ദി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.