പാക്കിസ്ഥാനിൽ തടവിൽ കഴിയുന്നത് 20 ക്രിസ്ത്യാനികളെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനിൽ മതനിന്ദാ കുറ്റത്തിന് 20 ക്രിസ്ത്യാനികൾ ജയിലിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ റിലീജിയസ് ഫ്രീഡം (യു. എസ്‌. സി. ഐ. ആർ. എഫ്. ) യുടെ ഡാറ്റയുടെ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി. ) റിപ്പോർട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്.

വിദേശത്തുള്ള മതസ്വാതന്ത്ര്യ അവകാശങ്ങൾ നിരീക്ഷിക്കുന്ന ഒരു യു. എസ്.  ഗവൺമെന്റ് കമ്മീഷനാണ് USCIRF (യു. എസ്‌. സി. ഐ. ആർ. എഫ്.). “എല്ലാ ഇരകളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നേടാനും സ്ഥിരീകരിക്കാനും പരിശോധിക്കാനും ബുദ്ധിമുട്ടാണ്. ഇരയാക്കപ്പെടുന്ന എല്ലാ സംഭവങ്ങളും പിടിച്ചെടുക്കുക അസാധ്യവുമാണ്” –  യു. എസ്‌. സി. ഐ. ആർ. എഫ്. പറയുന്നു.

2002 നും 2023 നും ഇടയിൽ പ്രവാചകനെ അപമാനിക്കൽ, ഖുർആനെ അവഹേളിക്കുക, മതവികാരങ്ങളെ പ്രകോപിപ്പിക്കുക എന്നിവയൊക്കെ പാക്കിസ്ഥാൻ നിയമപ്രകാരം വധശിക്ഷയ്ക്ക് അർഹമായ കുറ്റകൃത്യങ്ങൾ ആണ്. ഇവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ക്രിസ്ത്യാനികൾ പ്രത്യേക കേസുകളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് 20 പേർ ഇന്നും തടവിൽ കഴിയുകയാണ്.

20 ക്രിസ്ത്യാനികളിൽ പത്തുപേർക്ക് ശിക്ഷ ഭിച്ചു. ഒമ്പത് പേർക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തം തടവുമാണ് ലഭിച്ചത്. മറ്റ് പത്തുപേർ വിധികാത്ത് ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഐ. സി. സി. യുടെ പുതിയ ആഗോള പീഢന സൂചിക പ്രകാരം, ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ പീഡനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ വർധിച്ചുവരുകയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.