കാനഡയിൽ മുൻ വർഷത്തെക്കാൾ ദയാവധത്തിൽ 16% വർധനവ്

കാനഡയിൽ ദയാവധം മുൻവർഷത്തെക്കാൾ 16% വർധിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നു. കനേഡിയൻ പൗരന്മാരുടെ ഇടയിൽ ദയാവധം വർധിക്കുന്നതായാണ് ഏറ്റവും പുതിയ സർക്കാർ കണക്കുകൾ കാണിക്കുന്നത്.

ഡിസംബർ 11 ന് പുറത്തിറക്കിയ ഹെൽത്ത് കാനഡയുടെ അഞ്ചാം വാർഷിക മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡൈയിംഗ് (MAID) റിപ്പോർട്ട്, കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ 20 മരണങ്ങളിൽ ഒരു മരണം എന്ന കണക്കിൽ ദയാവധം ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. 2023 ൽ കാനഡയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ 15,343 പേരെ ദയാവധം ചെയ്‌തതായി സർക്കാർ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ആകെയുള്ള 20,000 അപേക്ഷകളിൽ നിന്നാണ് ഇത്രയും പേരെ ദയാവധം നടത്തിയത്. ഈ കണക്കുകൾ 2022 നെ അപേക്ഷിച്ച് 15.8% വർധനവാണ് കാണിക്കുന്നത്.

ദയാവധത്തിനു വിധേയമായവരിൽ പകുതിയിലേറെപ്പേരും 75 വയസ്സിനു മുകളിലുള്ളവരായിരുന്നു. കാൻസർ രോഗം ബാധിച്ചവരാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗാവസ്ഥ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.