![16-Christians,-killed,-Nigeria](https://i0.wp.com/www.lifeday.in/wp-content/uploads/2023/09/16-Christians-killed-Nigeria.jpg?resize=696%2C435&ssl=1)
നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ 16 ക്രൈസ്തവരെ കൊലപ്പെടുത്തി. സെപ്റ്റംബർ 27 -നായിരുന്നു ആക്രമണം. സംസ്ഥാനത്തിന്റെ തെക്കൻമേഖലയിൽ ഇപ്പോഴും ആക്രമണം തുടരുകയാണ്.
സെപ്റ്റംബർ 26 -ന്, അക്രമികൾ പ്രധാനമായും ക്രിസ്ത്യൻ തക്കനായി ഗ്രാമമായ സാങ്കോൺ കറ്റാഫ് കൗണ്ടിയിലും ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. “തോക്കുകളും മറ്റ് മാരകായുധങ്ങളുമേന്തിയ തീവ്രവാദികൾ ഏകദേശം ഏഴുമണിയോടെ ഗ്രാമത്തെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു” – സാംഗോൺ കറ്റാഫിലെ കമ്മ്യൂണിറ്റി നേതാവ് സാംസൺ മർകസ് മോണിംഗ് സ്റ്റാർ ന്യൂസിനോടു വെളിപ്പെടുത്തി.
കടുന സംസ്ഥാനത്തും തീവ്രവാദപ്രവർത്തനങ്ങൾ നിലനിൽക്കുന്ന രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ക്രിസ്ത്യാനികൾക്കുനേരെയുള്ള നിരന്തരമായ ആക്രമണങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കാൻ ക്രൈസ്തവനേതൃത്വം നൈജീരിയൻ സർക്കാരിനോട് നിരന്തരമായി അഭ്യർഥിക്കുന്നുണ്ട്. എന്നാൽ, ആക്രമണത്തിന് ഒരു അവസാനവുമില്ല.