ലഞ്ച് ബ്രേക്ക് ദൈവത്തിനായി ഉപയോഗിക്കാനുള്ള വഴികൾ

ദിവസത്തിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മണിക്കൂർ ഉച്ചഭക്ഷണ ഇടവേളയാണ്. അതിനാൽത്തന്നെ നമ്മളെല്ലാവരും ഉച്ചഭക്ഷണസമയം ഇഷ്ടപ്പെടുന്നു. ജോലിത്തിരക്കിൽനിന്ന് കുറച്ചു നിമിഷങ്ങൾ നമ്മുടേതായി ലഭിക്കുന്നത് വളരെ സന്തോഷവും സമാധാനവുമുള്ള ഒരു കാര്യമാണ്. എങ്കിലും നമ്മുടെ ഉച്ചഭക്ഷണ ഇടവേളയിൽ കുറച്ചു നിമിഷങ്ങൾ ദൈവത്തിനു നൽകാമെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പകലിന്റെ മധ്യത്തിൽ, ദൈവത്തെ ഓർക്കുന്നത് അനിവാര്യമാണ്. അത് നമ്മുടെ ജോലിക്ക് ഒരു മികച്ച പ്രതിഫലം നൽകുമെന്നത് ഉറപ്പാണ്. അതിനായുള്ള മൂന്നു നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. നിങ്ങളുടെ ഉച്ചഭക്ഷണ സമയത്തിന്റെ ഒരു ഭാഗം പ്രാർഥനയ്ക്കായി ഉപയോഗിക്കുക

ദൈവത്തിന്റെ കരുതലിന് നന്ദിപറയാൻ നാം ഒരു നിമിഷം ഉപയോഗിക്കുന്നത് എല്ലായ്‌പ്പോഴും ഉചിതമാണ്. ഉച്ചഭക്ഷണ ഇടവേള, സുഹൃത്തുക്കളുമായും ബിസിനസ് സഹപ്രവർത്തകരുമായും ഇടപഴകാനുള്ള സമയമാണെങ്കിലും ആഴത്തിലുള്ള സംഭാഷണം ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഏറ്റവും വലിയ സുഹൃത്തായ ദൈവത്തോടു സംസാരിക്കാൻ കുറച്ച് നിമിഷങ്ങൾ എടുക്കുക. ഉച്ചകഴിഞ്ഞുള്ള സെഷനും രുചികരമായ ഉച്ചഭക്ഷണത്തിനും കർത്താവിനോട് നന്ദിപറയാം. ഉച്ചകഴിഞ്ഞുള്ള പ്രത്യേക കാര്യങ്ങളെക്കുറിച്ച് ദൈവത്തോടു പങ്കുവയ്ക്കാനും കഴിയും.

2. നിങ്ങളുടെ ആത്മാവിനെയും ശരീരത്തെയും പോഷിപ്പിക്കുക

ഉച്ചഭക്ഷണം നമുക്ക് ശാരീരികമായി ഉന്മേഷം നൽകുകയും ബാക്കിയുള്ള പ്രവർത്തിദിവസങ്ങളിൽ ഊർജം നൽകുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ഭക്ഷണം നൽകുന്നതിൽ ശ്രദ്ധ ചെലുത്തുമ്പോൾ നമ്മുടെ ആന്തരികമനുഷ്യന് ആവശ്യമായതും നൽകാൻ ശ്രമിക്കണം. ഉച്ചഭക്ഷണസമയത്ത്, അന്നു രാവിലെ ദൈവവചനത്തിൽനിന്ന് നിങ്ങൾ വായിച്ച കാര്യങ്ങൾ അവലോകനം ചെയ്യുക. അല്ലെങ്കിൽ തിരുവെഴുത്തുകളുടെ ഒരു വാക്യം ധ്യാനിക്കുക. നിങ്ങളുടെ മനസ്സും ഹൃദയവും ആത്മീയ യാഥാർത്ഥ്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ബൈബിൾ വായന തുടരുകയോ, ഭക്തിനിർഭരമായ എന്തെങ്കിലും വായിക്കുകയോ ചെയ്യാം. മധ്യാഹ്നത്തിൽ, നമ്മുടെ ചിന്തകളും മുൻഗണനകളും ‘പുനഃസജ്ജമാക്കാൻ’ നമുക്ക് അവസരമുണ്ട്.

3. പ്രോത്സാഹനത്തിനായി പ്രാർഥിക്കാം

നമ്മിൽ പലർക്കും പല കാര്യങ്ങൾ ചെയ്യാനും പ്രോത്സാഹനം ആവശ്യമാണ്. ഒരു ഹ്രസ്വ സന്ദർശനം, ഒരു ഫോൺ കോൾ, അല്ലെങ്കിൽ ഒരു കത്ത് എന്നിവയെല്ലാം പ്രോത്സാഹനത്തിന്റെ പല വശങ്ങളാണ്.

ദൈവജനം തങ്ങളുടെ ഉച്ചഭക്ഷണ ഇടവേള സുവിശേഷത്തിനായി ഉപയോഗിച്ചാൽ എന്തു സംഭവിക്കുമെന്ന് സങ്കല്പിക്കുക. ഉച്ചഭക്ഷണസമയത്ത് കർത്താവായ യേശു സമരിയാക്കാരിയായ സ്ത്രീയെ കണ്ടുമുട്ടുകയും അവളെ തന്നിലേക്കു നയിക്കുകയും ചെയ്തുവെന്ന് ഓർക്കുക. ആ നിമിഷത്തിന്റെ സന്തോഷത്തിൽ, അവൻ ശിഷ്യന്മാരോട് സാക്ഷ്യപ്പെടുത്തി: “അവൻ പറഞ്ഞു: നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട് (യോഹ. 4:32).

നമ്മുടെ ദിവസത്തിലെ ഓരോ മണിക്കൂറും കർത്താവിനായി കൊടുക്കുന്നതിൽ സന്തോഷിക്കുക. കഷ്ടത നിറഞ്ഞ സമയം യഥാർഥത്തിൽ നമ്മുടെ വിശ്വാസജീവിതത്തിൽ മുന്നേറാനുള്ള സമയമായിരിക്കാം. അതിനാൽ ഉച്ചഭക്ഷണസമയത്തെ ഇടവേളകൾ പ്രാർഥനാനിർഭരമാക്കാം.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.