നാലു പതിറ്റാണ്ടുകൾക്കുശേഷം ജപമാലയിലൂടെ വിശ്വാസത്തിലേക്കു കടന്നുവന്ന വയോധികൻ

“40 വർഷത്തിലേറെയായി ദൈവാലയത്തോടും കൂദാശകളോടും അകലംപാലിച്ചിരുന്ന നഴ്സിംഗ് ഹോം റെസിഡന്റ്‌ ആയ 80-കാരൻ ഡാൻ കമ്മിംഗ്സ് ജപമാലപ്രാർഥനയിലൂടെ വീണ്ടും വിശ്വാസത്തിലേക്കു കടന്നുവന്നു.” 40 വർഷത്തിലേറെയായി പള്ളിയിൽനിന്നും മാറി അവിശ്വാസജീവിതം നയിക്കുകയായിരുന്നു തന്റെ പിതാവ് എന്ന് മകൻ ജോയൽ പങ്കുവച്ചു.

നഴ്സിംഗ് ഹോമിന്റെ കലണ്ടറിൽ, പുതിയ ജപമാല പ്രാർഥനാസംഘത്തെ ശ്രദ്ധയിൽപ്പെട്ടു. ജപമാലയജ്ഞത്തിൽ ചേരണോ എന്ന് മനസ്സിലൂടെ കടന്നുപോയപ്പോൾ എപ്പോഴെങ്കിലും പരീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ എന്നു തീരുമാനിച്ചാണ് അദ്ദേഹം ജപമാല ചൊല്ലാൻ തുടങ്ങുന്നത്.

റോസറി ടീമിലെ സന്നദ്ധപ്രവർത്തകർ കുമ്പസാരവും കുർബാനയും സ്വീകരിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ദൈവത്തിന്റെ സ്നേഹവും കരുണയും അനന്തമാണെന്ന് ഉറപ്പുനൽകുകയും ചെയ്തതിലൂടെയാണ് കൂദാശകളിലേക്കും പ്രാർഥനകളിലേക്കും ഡാൻ മടങ്ങിയെത്തുന്നത്. “എനിക്കിപ്പോൾ നല്ല സമാധാനമുണ്ട്. ഞാനിപ്പോൾ കൂടുതൽ സന്തോഷവാനാണ്” – വിശ്വാസത്തിലേക്കും പ്രാർഥനയിലേക്കും തിരിച്ചുവന്ന ഡാൻ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.