ക്രിസ്തുമസ് ദിനത്തിൽ ഫ്രാൻസിസ് പാപ്പ പങ്കുവച്ച പത്ത് ആഗ്രഹങ്ങൾ

ഫ്രാൻസിസ് പാപ്പ ‘ഉർബി എത് ഓർബി’ ആശീർവാദത്തിനുമുമ്പ് ആയിരക്കണക്കിന് വിശ്വാസികളുടെ മുമ്പാകെ തന്റെ പത്ത് ആഗ്രഹങ്ങൾ ക്രിസ്തുമസ് സന്ദേശത്തിലൂടെ പ്രകടിപ്പിച്ചു. അവ എതെയൊക്കെയാണെന്ന് പരിശോധിക്കാം.

1. ദൈവം എല്ലാം ക്ഷമിക്കുന്നു: അവനാൽ ക്ഷമിക്കപ്പെടാൻ നമുക്ക് സ്വയം അനുവദിക്കാം.

2. പ്രത്യാശയുടെ തീർഥാടകരാകാൻ ഫ്രാൻസിസ് മാർപാപ്പ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

3. ‘രക്തസാക്ഷിയായ’ ഉക്രൈനിൽ ആയുധങ്ങൾ നിശ്ശബ്ദമാകട്ടെ.

4. മിഡിൽ ഈസ്റ്റിൽ ആയുധങ്ങൾ നിശ്ശബ്ദമാകട്ടെ.

5. ഹെയ്തി, വെനിസ്വേല, കൊളംബിയ, നിക്കരാഗ്വ എന്നിവിടങ്ങളിൽ സാമൂഹികസൗഹാർദം പ്രോത്സാഹിപ്പിക്കപ്പെടട്ടെ.

6. ആഫ്രിക്കയെക്കുറിച്ചുള്ള പരിശുദ്ധ പിതാവിന്റെ പ്രതീക്ഷ.

7. സുഡാന് മാനുഷികസഹായം ആവശ്യം.

8. മ്യാന്മറിലെ ജനങ്ങൾക്ക് ആശ്വാസം ലഭിക്കട്ടെ.

9. സൈപ്രസിലെ ഭിന്നത അവസാനിപ്പിക്കുക.

10. തങ്ങൾക്ക് ലഭിച്ച അപമാനങ്ങൾ പൊറുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.