വിശുദ്ധ കുർബാന സ്വീകരണത്തിനായി ആത്മീയമായി ഒരുങ്ങാൻ സഹായിക്കുന്ന ആറു കാര്യങ്ങൾ

വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഒരുക്കത്തോടെ ആയിരിക്കണം. അതിലുപരി ആത്മീയമായ ഒരുക്കം ആവശ്യമാണ്. വി. ഫ്രാൻസിസ് ഡി സെയിൽസ് പഠിപ്പിക്കുന്ന ആറു കാര്യങ്ങൾ ഏവയെന്ന് പരിശോധിക്കാം.

1. വിശുദ്ധ കുർബാന ആരംഭിക്കുന്നതിന് മുമ്പ് ഹൃദയം ഒരുക്കുക

വിശുദ്ധ കുർബാന ആരംഭിക്കാനായി പുരോഹിതൻ അൾത്താരയിൽ കയറുന്നതിന് മുമ്പും, വിശുദ്ധ കുർബാന അർപ്പണത്തിൽ ആയിരിക്കുമ്പോഴും ആത്മീയമായ ഒരുക്കം നടത്തുക. അതിനായി ദൈവത്തിന്റെ സാന്നിധ്യത്തിൽ നിങ്ങളെത്തന്നെ പ്രതിഷ്ഠിക്കുക. നിങ്ങളുടെ അയോഗ്യത ഏറ്റുപറഞ്ഞ്, ക്ഷമ ചോദിക്കുക.

2. വായനകൾ ശ്രദ്ധിക്കുകയും രക്ഷാകര ചരിത്രത്തെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക

സുവിശേഷ വായന ആദരവോടെ ശ്രവിക്കുകയും ധ്യാനിക്കുകയും ഈശോയുടെ പീഡാസഹന കുരിശുമരണ ഉത്ഥാന രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക.

3. സുവിശേഷത്തിലെ യേശുവിന്റെ പഠിപ്പിക്കലുകളെ ശ്രദ്ധിക്കുക

സുവിശേഷം മുതൽ വിശ്വാസപ്രമാണത്തിന്റെ അവസാനം വരെ, ഈശോ നമ്മോട് ഉദ്ബോധിപ്പിക്കുന്നവയെ ശ്രദ്ധിക്കുക. പരിശുദ്ധ കത്തോലിക്കാ സഭയുടെ വിശ്വാസത്തിൽ ജീവിക്കാനും മരിക്കാനുമുള്ള നിങ്ങളുടെ ആഗ്രഹം പുതുക്കുക.

4. നിങ്ങളുടെ ഹൃദയം ദൈവത്തിനു സമർപ്പിക്കുക

നിങ്ങളുടെ ഹൃദയം ദൈവത്തിനു സമർപ്പിക്കുക. വചനത്തിന്റെ നിഗൂഢതകളിൽ നിങ്ങളുടെ ഹൃദയം ഉറപ്പിക്കുക.

5. ദൈവവുമായി ഐക്യപ്പെടാനുള്ള ആഗ്രഹം

നിങ്ങളുടെ ഹൃദയത്തിന്റെ എല്ലാ ആഗ്രഹങ്ങളും ദൈവത്തിങ്കലേക്ക് നൽകുക. എല്ലാറ്റിനുമുപരിയായി ഈശോമിശിഹായോടുള്ള നിത്യസ്നേഹത്താൽ എന്നേക്കും ഐക്യപ്പെടാൻ ആത്മാർഥമായി ആഗ്രഹിക്കുക.

6. ദൈവത്തിന് നന്ദി പറയുക

വിശുദ്ധ കുർബാന സ്വീകരണ സമയം മുതൽ അവസാനം വരെ, ഈ വിശുദ്ധ യാഗത്തിൽ സന്നിഹിതമായ അവിടുത്തെ വിശുദ്ധ സാന്നിധ്യത്തെ ഓർത്ത് നന്ദി പറയുക. നമ്മുടെ എല്ലാം പ്രാർഥനാ നിയോഗങ്ങളെയും ഒരിക്കൽക്കൂടി സമർപ്പിക്കുക. സ്വയം എളിമപ്പെട്ടുകൊണ്ട് കർത്താവ് വൈദികനിലൂടെ നമ്മിലേക്ക് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി പറയുക.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.