മരണമടഞ്ഞ മാതാപിതാക്കള്‍ക്കായുള്ള പ്രാർഥന  

മാതാപിതാക്കളുടെ വേര്‍പാട് മക്കളെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസമാണ്. കാരണം, സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പാഠങ്ങള്‍ നാം പഠിച്ചുതുടങ്ങുന്നത് അവരില്‍നിന്നാണ്. മാതാപിതാക്കളോടുള്ള മക്കളുടെ കടമകള്‍ അവരുടെ മരണംകൊണ്ട് അവസാനിക്കുന്നില്ലെന്ന് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു.

മരണമടഞ്ഞ മാതാപിതാക്കള്‍ക്കായി പ്രാർഥിക്കുക എന്നത് മക്കളുടെ കടമയാണ്.  അവരോടുള്ള ആദരവും ബഹുമാനവും മരണശേഷവും തുടരണം. അത് മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്‍പനയുടെ പൂര്‍ത്തീകരണമാണ്.  അതിനാല്‍ത്തന്നെ അനുദിനം, മരണമടഞ്ഞ മാതാപിതാക്കള്‍ക്കായി പ്രാർഥിക്കണം. അതിനായി നിങ്ങളെ സഹായിക്കുന്ന മനോഹരമായ ഒരു ചെറിയ പ്രാർഥന ചുവടെ ചേര്‍ക്കുന്നു…

“ദൈവമേ, മാതാപിതാക്കളെ ബഹുമാനിക്കണമെന്നു ഞങ്ങളോടു കല്‍പിക്കുകയും പഠിപ്പിക്കുകയും ചെയ്തത് അങ്ങു തന്നെയാണല്ലോ. ആകയാല്‍, ഞങ്ങളുടെ മാതാവിന്റെയും പിതാവിന്റെയും ആത്മാക്കളുടെമേല്‍ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ തിരിക്കണമേ. അവരുടെ അപരാധങ്ങള്‍ ക്ഷമിക്കണമേ. കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം മരണമടഞ്ഞ എന്റെ മാതാപിതാക്കളെ നിത്യതയുടെ ആനന്ദത്തില്‍ വീണ്ടും കാണാനുള്ള അനുഗ്രഹം നല്‍കണമേ. ആമ്മേന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.