പാദ്രെ പിയോ എന്ന വിശുദ്ധസന്യാസിയെക്കുറിച്ച് നാമെല്ലാവരും കേട്ടിട്ടുണ്ട്. ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങൾ സ്വന്തം ശരീരത്തിൽ സ്വീകരിക്കാൻ ഭാഗ്യംലഭിച്ച വിശുദ്ധൻ. എന്നാൽ, നിരവധി പ്രലോഭനങ്ങളും പരീക്ഷണങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം ക്രിസ്തുവിനോടൊപ്പം അതിജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ് വിശുദ്ധന്റെ വിജയം. പ്രലോഭങ്ങളെ അതിജീവിക്കാൻ നമ്മെ ശക്തിപ്പെടുത്തുന്ന വി. പാദ്രെ പിയോയുടെ ഓർമ്മപ്പെടുത്തലുകളിലൂടെ നമുക്ക് കടന്നുപോകാം.
1. പ്രലോഭനങ്ങൾ പിശാചിനും നരകത്തിനും അവകാശപ്പെട്ടതാണ്. എന്നാൽ സഹനങ്ങളാകട്ടെ ദൈവത്തിനും സ്വർഗത്തിനും ഉള്ളതാണ്.
2. ചിന്തകൾ ഒരിക്കലും പാപമല്ല. മറിച്ച്, ചിന്തകൾക്ക് വഴങ്ങിക്കൊടുക്കുന്നതാണ് പാപം.
3. പിശാച് ഒരുക്കുന്ന കെണികളിൽ നിങ്ങൾ സ്വമേധയാ ചെന്നുപെടരുത്.
4. ആത്മീയപോരാട്ടങ്ങളിൽ ആനന്ദമുണ്ട്. എങ്ങനെ പോരാടണമെന്ന് പഠിക്കുക നിങ്ങൾ തീർച്ചയായും വിജയിക്കും.
5. നമുക്ക് ദൈവത്തോടൊപ്പം ആയിരിക്കാനായി പ്രലോഭനത്തെ നേരിടാൻ ഒരുങ്ങിയിരിക്കണം.
6. പ്രലോഭനത്തെ അവഗണിക്കുകയും ക്ലേശങ്ങളെ പുണരുകയും ചെയ്യുക.
7. ശത്രു നിങ്ങൾക്കുചുറ്റും അലറുമ്പോൾ അത് നിങ്ങളിലല്ലെന്ന് മനസ്സിലാകുക.