ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍

ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചുവടെ ചേർക്കുന്നു.

ഏപ്രിൽ 16, 1927: ജർമനിയിലെ ബവേറിയയിൽ ജനനം

1939: സെമിനാരി പ്രവേശനം

ജൂൺ 29, 1951: പൗരോഹിത്യ സ്വീകരണം

മാർച്ച്‌ 24, 1977: മ്യൂണിക്‌ ആർച്ച്‌ബിഷപ്പായി നിയമനം

ഏപ്രില്‍ 19, 2005: കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ (78) മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നു; ബനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരും സ്വീകരിക്കുന്നു.

ഡിസംബര്‍ 22, 2005: വത്തിക്കാനിലെ ഉന്നതരുടെ യോഗത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു.

സെപ്റ്റംബര്‍ 12, 2006: വിശ്വാസത്തെയും യുക്തിയെയും സംബന്ധിച്ച് ജര്‍മനിയിലെ റീഗന്‍ബര്‍ഗില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലിം തീവ്രവാദത്തെ അപലപിച്ചു.

നവംബര്‍ 30, 2006: തുര്‍ക്കിയിലെ ബ്ലൂ മോസ്‌ക് വിഷയത്തില്‍ മുസ്ലിം നേതാവിനെ പിന്തുണച്ചു. മതസാഹോദര്യം കാത്തുസൂക്ഷിക്കുന്നവരെ ദൈവം അനുഗ്രഹിക്കുമെന്ന് പ്രഖ്യാപിച്ചു.

ഏപ്രില്‍ 16, 2007: ‘നസ്രത്തിലെ യേശു’ എന്ന പുസ്തകത്തിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു.

മെയ് 27, 2007: ചൈനീസ് കത്തോലിക്കര്‍ക്കെഴുതിയ കത്തില്‍ മതവിശ്വാസത്തിനുള്ള പരിമിതികളും കത്തോലിക്കാ വിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പിനുംവേണ്ടി ആഹ്വാനം ചെയ്തു.

ജൂലൈ 07, 2007: ‘സമ്മോറം പൊന്തിഫിക്കം’ എന്ന അപ്പസ്‌തോലിക ലേഖനം പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ 15-20, 2008: വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, യുണൈറ്റഡ് നേഷന്‍സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ലൈംഗികാതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളായവരെ സന്ദര്‍ശിച്ചു.

ജൂലൈ 12-21, 2008: ലോക യുവജനദിന സമ്മേളനത്തിനായി സിഡ്‌നി സന്ദര്‍ശിച്ചു.

ജനുവരി 21, 2009: പയ്‌സ് ടെന്‍ത് സൊസൈറ്റിയുടെ ഭാഗമായ നാല് ബിഷപ്പുമാരെ പുറത്താക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

മെയ്‌ 08-15, 2009: ജോര്‍ദാന്‍, ഇസ്രായേല്‍, പലസ്തീന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

നവംബര്‍ 04, 2009: ‘ആഗ്ലിക്കനോറം സീറ്റിബസ്’ എന്ന അപ്പസ്‌തോലിക് കോണ്‍സ്റ്റിറ്റിയൂഷനിലൂടെ ആംഗ്ലിക്കന്‍സും കത്തോലിക്കാ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രസ്താവിച്ചു.

ജൂലൈ 15, 2010: ലൈംഗിക കുറ്റകൃത്യങ്ങളില്‍ ആരോപിതരായ വൈദികരെ കുറ്റക്കാരായി കണ്ടെത്തിയാല്‍ അവര്‍ക്ക് ന്യായമായ ശിക്ഷ നല്‍കുക എന്ന് വത്തിക്കാന്‍ തീരുമാനമെടുത്തു.

മെയ്‌ 01, 2011: ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

മാര്‍ച്ച് 23-28, 2012: മെക്‌സിക്കോ, ക്യൂബ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

ഡിസംബര്‍ 22, 2012: വത്തിക്കാനില്‍നിന്ന് രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ശിക്ഷയ്ക്കു വിധേയനാക്കപ്പെട്ട പാചകക്കാരനെ ജയിലില്‍ സന്ദര്‍ശിച്ചു.

ഫെബ്രുവരി 11, 2013: വിരമിക്കല്‍ തീരുമാനം കര്‍ദിനാള്‍സംഘത്തെ അറിയിച്ചു.

ഡിസംബർ 31, 2022: 95-ാമത്തെ വയസ്സിൽ മരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.