ക്രിസ്തുമസിന്റെ യഥാർഥ സന്തോഷം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് മാർഗങ്ങൾ

ക്രിസ്തുമസിന്റെ യഥാർഥ സന്തോഷം നിലനിർത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്. കാരണം, പലപ്പോഴും ക്രിസ്തുമസിന്റെ യഥാർഥ ചൈതന്യം മറന്ന് അപ്രധാന കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സാഹചര്യങ്ങൾ നിലവിലുണ്ട്. അതിനാൽ ക്രിസ്തുമസിന്റെ യഥാർഥ സന്തോഷം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് മാർഗങ്ങൾ ഇതാ.

1. തിരുക്കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

പലപ്പോഴും ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള യാത്രകൾ, ഭക്ഷണക്രമീകരണങ്ങൾ, ഗിഫ്റ്റ് ഷോപ്പിംഗ് മുതലായവയിൽ അമിതഭാരം അനുഭവപ്പെടുമ്പോൾ യേശുവിനും മറിയത്തിനും ജോസഫിനുമൊപ്പം ബെത്‌ലഹേമിലെ തിരുക്കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ക്രിസ്തുമസിന്റെ ഹൃദയം ഒരു കുഞ്ഞിന്റെ ജനനത്തെക്കുറിച്ചുള്ള ‘സന്തോഷവാർത്ത’ ആണെന്ന് മറക്കാതിരിക്കുക.

2. കൃപയിൽ രൂപപ്പെടുത്താൻ അനുവദിക്കുക

നമ്മുടെ ക്രിസ്തുമസ് പ്ലാനുകൾ നടക്കാതെവരുമ്പോൾ നമുക്ക് നിരാശ തോന്നാം. ക്രിസ്മസിനുമുമ്പുള്ള ദിവസങ്ങൾ ആഘോഷം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമങ്ങളെക്കാൾ, നമ്മെ രൂപപ്പെടുത്താൻ ദൈവത്തെ അനുവദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദൈവകൃപയിൽ രൂപപ്പെടാൻ അനുവദിക്കുക.

3. ക്രിസ്തുമസ് സീസൺ ലളിതമാക്കുക

ലോകരക്ഷകൻ ജനിച്ചത് പുൽത്തൊട്ടിയിലാണ്. ക്രിസ്തുമസ് ലളിതമാക്കുന്നതിലൂടെ, ഈ പുണ്യകാലത്തിന്റെ യഥാർഥ ചൈതന്യം നാം ജീവിക്കുകയാണ്. ഇത് ക്രിസ്തുമസിന്റെ ആനന്ദം അനുഭവിക്കാൻ നമ്മെ അനുവദിക്കുന്നു.

4. വസ്തുക്കളെക്കാൾ സ്നേഹം കൊടുക്കാൻ ശ്രദ്ധ കൊടുക്കുക

നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്ത് സമ്മാനങ്ങൾ നൽകണമെന്ന് കണ്ടെത്തുക എന്നതാണ് ക്രിസ്തുമസിന്റെ ഏറ്റവും സമ്മർദകരമായ കാര്യങ്ങളിലൊന്ന്. വസ്തുക്കൾ കൊടുക്കുന്നതിനെക്കാൾ സ്നേഹസമ്മാനം കൊടുക്കാൻ ശ്രദ്ധ കൊടുക്കുക.

5. കൃതജ്ഞത വളർത്തുക

എല്ലാറ്റിന്റെയും സ്രഷ്ടാവ് നമ്മുടെ ഇടയിൽ വന്നുപിറക്കാൻ തന്നെത്തന്നെ താഴ്ത്തി. ഇത് ഓർക്കുന്നത് നമ്മളെ നന്ദിയാൽ നിറയ്ക്കാനും നമ്മുടെ എല്ലാ മനോഭാവങ്ങളിലും കൃതജ്ഞത വളർത്താനും സഹായിക്കും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.