ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

ക്രിസ്തുമസ് കാലത്ത് എല്ലാവരും പരസ്പരം സമ്മാനങ്ങൾ കൈമാറാറുണ്ട്. എന്നാൽ, പ്രകൃതിക്ക് ദോഷംവരുത്താത്ത രീതിയിൽ സമ്മാനങ്ങൾ കൈമാറാൻ നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. ഈ ക്രിസ്തുമസ് കാലത്ത് വ്യത്യസ്തമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കാൻ പാപ്പാ നമ്മെ ക്ഷണിക്കുകയാണ്. അത് എപ്രകാരമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. അമിത ഉപഭോഗം ഒഴിവാക്കുക

ക്രിസ്തുമസ് ഒരിക്കലും വാണിജ്യപരമായ ഉപഭോക്തൃത്തിന്റെയോ, രൂപഭാവങ്ങളുടെയോ, ഉപയോഗശൂന്യമായ സമ്മാനങ്ങളുടെയോ, അമിതമായ പാഴ്വസ്തുക്കളുടെയോ ആഘോഷമല്ല. മറിച്ച് അത് കർത്താവിനെ ഹൃദയത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതിന്റെ ആഘോഷമാണ്. സമ്മാനങ്ങൾ കൈമാറുമ്പോൾ എന്തുകൊണ്ട് നാം തന്നെ നിർമിച്ച വസ്തുക്കൾ ഉപയോഗിച്ചുകൂടാ. നിങ്ങൾക്ക് കൈ കൊണ്ട് നല്ല സമ്മാനങ്ങൾ ഉണ്ടാക്കാം.

2. മറ്റുള്ളവർക്ക് സഹായമോ, സേവനമോ ചെയ്യുക

നാം പലപ്പോഴും ഭൗതികസമ്മാനങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. എന്നാൽ ഭൗതികമല്ലാത്ത സമ്മാനങ്ങളുമുണ്ട്. മറ്റുള്ളവർക്ക് ഒരു സഹായമോ, ആരോരും അറിയാതെ ഒരു സേവനമോ ചെയ്യുക. അത് മറ്റുള്ളവരുടെ മനസ്സിൽ എന്നും സജീവമായി നിലകൊള്ളും.

3. പ്രാദേശിക ഉൽപന്നങ്ങളോട് താൽപര്യം കാണിക്കുക

പ്രാദേശിക ഉൽപന്നങ്ങളുടെ തിരഞ്ഞെടുപ്പ് പാവപ്പെട്ടവരുടെ ചെറുകിട ബിസിനസുകളെ പിന്തുണക്കും. മാത്രമല്ല, ദീർഘദൂരയാത്ര ചെയ്ത് ഗതാഗതത്തിലൂടെ ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും അത് സഹായിക്കും. എല്ലാറ്റിനുമുപരിയായി പ്രകൃതിയെ മാനിക്കാനും ഇത് സഹായകമാണ്.

4. സൃഷ്ടിയെ ബഹുമാനിക്കുക

നമ്മുടെ ജീവിതചക്രത്തിലുടനീളം പരിസ്ഥിതിയിൽ കുറഞ്ഞ സ്വാധീനം ചെലുത്തുന്ന പരിസ്ഥിതിസൗഹൃദ ഉൽപന്നങ്ങൾ വാങ്ങാൻ ശ്രമിക്കുന്നതിലൂടെ പ്രകൃതിയെ നമുക്ക് ബഹുമാനിക്കാനാകും. റീസൈക്കിൾ ചെയ്തതും പുനരുപയോഗിക്കാനാവുന്നതുമായ വസ്തുക്കളിൽനിന്നു നിർമിച്ച തണ്ടുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, പരിസ്ഥിതിസൗഹൃദ വസ്തുക്കളാൽ നിർമിച്ച വസ്ത്രങ്ങൾ, കാലാനുസൃതമായ ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നതും പ്രകൃതിയോടുള്ള ബഹുമാനം വർധിപ്പിക്കുന്നു.

5. പരിസ്ഥിതിസൗഹൃദ പാക്കേജിംഗ് സ്വീകരിക്കുക

ഓരോ വർഷവും ക്രിസ്‌തുമസ് സമയത്ത് സമ്മാനങ്ങൾ പൊതിയുന്ന, ദശലക്ഷക്കണക്കിനു രൂപയുടെ  കടലാസുകൾ വലിച്ചെറിയപ്പെടുന്നു. ഈ പ്രവർത്തി ക്രിസ്‌തുമസ് മാലിന്യം 20% വർധിപ്പിക്കുന്നതായാണ് റിപ്പോർട്ട്. സമ്മാനങ്ങൾ കടലാസിൽ പൊതിയുന്നത് താരതമ്യേന ചെലവേറിയതും മലിനീകരണത്തിലേക്കു നയിക്കുന്നതുമാണ്. കാരണം, മെറ്റലൈസ് ചെയ്തതും തിളക്കമുള്ളതും പ്ലാസ്റ്റിസൈസ് ചെയ്തതുമായ കടലാസ് പാക്കേജിംഗുകൾ പുനരുപയോഗം ചെയ്യാൻ കഴിയുകല്ല. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്, നിങ്ങളുടെ സമ്മാനങ്ങൾ സുസ്ഥിരവും പാരിസ്ഥിതികവുമായ രീതിയിൽ ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.