മരിയഭക്തനായ വിംബിൾഡൺ ചാമ്പ്യൻ കാർലോസ് അൽകാരാസ്

ജൂലൈ 14-ന് ലണ്ടനിൽ നടന്ന വിംബിൾഡൺ ടെന്നീസ് പുരുഷവിഭാഗം ഫൈനൽ ജേതാവ് കാർലോസ് അൽകാരാസ് ഒരു മരിയഭക്തനും  ഉത്തമ കത്തോലിക്കാ വിശ്വാസിയുമാണ്. സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചാണ് 21-കാരനായ കാർലോസ് തന്റെ കരിയറിലെ രണ്ടാമത്തെ വിംബിൾഡൺ കിരീടം ചൂടിയത്.

ഒരു ഉത്തമ കത്തോലിക്കാ വിശ്വാസിയാ കാർലോസ്, 2023-ൽ മെക്സിക്കൻ മരിയൻ തീർഥാടനകേന്ദ്രമായ ഗ്വാഡലൂപാ സന്ദർശിക്കുകയും നവംബർ അവസാനം അദ്ദേഹം ഈ സന്ദർശനത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയും ചെയ്തു. നാല് ഫോട്ടോകൾ ആണ് കാർലോസ് അന്ന് പ്രസിദ്ധീകരിച്ചത്. ഫോട്ടോകളിലൊന്നിൽ, കയ്യിൽ റോസാപ്പൂവുമായി ദൈവാലയത്തിന്റെ പ്രവേശന കവാടത്തിൽ നിൽക്കുന്ന കാർലോസിനെ കാണാം. മറ്റൊരു ചിത്രത്തിൽ, ഗ്വാഡലൂപാ മാതാവിന്റെ അത്ഭുത ചിത്രത്തിന് മുന്നിൽ നിൽക്കുന്ന ടെന്നീസ് താരത്തെ കാണാം.

2022-ലെ യു. എസ് ഓപ്പണിലെ വിജയത്തോടെ കാർലോസ് അൽകാരാസ് ലോക റാങ്കിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം സ്ഥാനക്കാരനായി. 2023-ലെ വിംബിൾഡണിലും 2024-ലെ ഫ്രഞ്ച് ഓപ്പണിലും ടൂർണമെൻ്റ് വിജയങ്ങളോടെ, മൂന്ന് പ്രതലങ്ങളിലും ഒരു ഗ്രാൻഡ് സ്ലാം ടൂർണമെൻ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കാർലോസ് മാറി.

വിജയത്തിന്റെ സോപാനങ്ങൾ ചവിട്ടിക്കയറുമ്പോഴും ദൈവത്തെ മറക്കാത്ത കായികതാരങ്ങൾ നമുക്കും പ്രചോദനമാകട്ടെ.

ഫാ. ജെയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.