സുഡാനിലെ ആഭ്യന്തരയുദ്ധം: ദുരിതമനുഭവിക്കുന്നവരിൽ ഏറെയും കുട്ടികളും പാവപ്പെട്ടവരും

ഒരു വർഷത്തിലേറെയായി, ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ സുഡാനിലെ ജനങ്ങൾ ഒരു ക്രൂരമായ ആഭ്യന്തരയുദ്ധത്തിൻകീഴിൽ ദുരിതമനുഭവിക്കുകയാണ്. അത് തലസ്ഥാനമായ ഖാർത്തൂമിനെ ഒരു യുദ്ധമേഖലയാക്കി മാറ്റി. അരാജകത്വത്തിനും സങ്കീർണ്ണമായ മത്സര രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുമിടയിൽ ഈ യുദ്ധം കുട്ടികളെയും പാവപ്പെട്ടവരുയുമാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇതുവരെ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ 35 കുട്ടികളും ഉണ്ടെന്ന് കഴിഞ്ഞയാഴ്ച യു.എൻ സ്ഥിരീകരിച്ചു. ഈ പോരാട്ടത്തിൽ 15,550 പേരെങ്കിലും കൊല്ലപ്പെടുകയും ഏകദേശം 10 ദശലക്ഷം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഒരു വലിയ മുസ്ലീം രാജ്യമായ സുഡാനിൽ കത്തോലിക്കർ യുദ്ധത്തിന് മുമ്പ് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 5% ആയിരുന്നു. എന്നാൽ ഇപ്പോൾ, നിരവധി മിഷനറിമാർക്കും സന്യാസ സമൂഹങ്ങൾക്കും രാജ്യം വിട്ടു പലായനം ചെയ്യേണ്ടി വന്നിരിക്കുന്നു. ഇടവകകളും ആശുപത്രികളും സ്കൂളുകളും അവരുടെ പ്രവർത്തനങ്ങൾ നിർത്തി. സുഡാന്റെ അയൽരാജ്യമായ ദക്ഷിണ സുഡാനിൽ, കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന പേപ്പൽ ചാരിറ്റി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് സുഡാനിൽ സജീവമായി തുടരുന്നു.

സുഡാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധം 2023 ഏപ്രിലിൽ ആരംഭിച്ചതാണ്. യുദ്ധം ചെയ്യുന്ന വിഭാഗങ്ങളായ സുഡാനീസ് ആംഡ് ഫോഴ്‌സും (എസ്.എ.എഫ്), റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ.എസ്.എഫ്) രണ്ട് ജനറൽമാരുടെ നേതൃത്വത്തിലാണ്. എന്നാൽ ഇതിനുമുമ്പ്, രാജ്യം പതിറ്റാണ്ടുകളായി ഒന്നിലധികം സംഘർഷങ്ങളാൽ പ്രക്ഷുബ്ധമായിരുന്നു. മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങളും എണ്ണയും സ്വർണ്ണവും ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിശാലമായ പ്രകൃതിവിഭവങ്ങൾക്കായുള്ള പോരാട്ടങ്ങളും ദീർഘകാലമായി സംഘർഷങ്ങൾക്ക് ആക്കം കൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.