ആഗമനകാലത്തിൽ ആത്മീയമായി ഒരുങ്ങാൻ 15 കാര്യങ്ങൾ

ആഗമനകാലത്തിൽ യേശുക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങുമ്പോൾ വിശുദ്ധിയിൽ വളരാൻ നമ്മെ സഹായിക്കുന്ന ഏതാനും കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്. വിശുദ്ധിയിൽ സ്വയം നവീകരിക്കാനും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കാനും ഇക്കാര്യങ്ങൾ നമ്മെ സഹായിക്കും.

1. ആഗമനകാലം കാത്തിരിപ്പിന്റെ സമയമാണ്

അനുദിന ജീവിതസാഹചര്യങ്ങളിൽ കാത്തിരിക്കുന്ന പല സംഭവങ്ങളും നമ്മുടെ ജീവിതത്തിലുണ്ട്. ട്രാഫിക്കിലായാലും നീണ്ടവരിയിലായാലും എപ്പോഴും ക്ഷമയോടെയിരിക്കണം. ഇങ്ങനെ കാത്തിരിക്കുമ്പോൾ നാം പ്രാർഥിക്കണം.

2. നിങ്ങളുടെ പക്കലുള്ള എല്ലാത്തിനും നന്ദിയുള്ളവരായിരിക്കുക

നിങ്ങളുടെ നിരവധി സമ്മാനങ്ങളും നിങ്ങളുടെ ചുറ്റുമുള്ള എല്ലാ കാര്യങ്ങളും, സുഖസൗകര്യങ്ങൾ മുതൽ നിങ്ങളുടെ ചുറ്റുമുള്ള ആളുകൾവരെ ദൈവം ദാനമായി നമ്മുടെ ജീവിതത്തിലേക്ക് തന്നവരാണ് എന്ന് ധ്യാനപൂർവം മനസിലാക്കുക.

3. ക്രിസ്തുമസ് കാർഡുകളിൽ ആശംസാസന്ദേശം എഴുതി അയയ്ക്കുക.

4. പുൽത്തൊട്ടിയുടെ യഥാർഥ അർഥം മനസിലാക്കി ക്രിസ്തമസ് ആഘോഷം ലളിതമാക്കുക.

5. ഒരു പുൽത്തൊട്ടി കൂട്ടിച്ചേർക്കുക.

6. ക്രിസ്തുമസ് നക്ഷത്രം എല്ലാ വീടുകളിലും തൂക്കുക.

7. ക്രിസ്തുമസിന് മുമ്പ് ഉണ്ണിയേശുവിന്റെ പിറവിയുടെ സന്ദേശം പകരുന്ന ഗാനങ്ങൾ ആലപിക്കുക.

8. യഥാർഥ ക്രിസ്തുമസ് കഥയെക്കുറിച്ചുള്ള സിനിമകൾ കാണുക.

9. ക്രിസ്തുമസ് കരോളുകൾ പാടുക.

10. ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്ന ആളുകൾക്ക് ക്രിസ്തുമസ് കാർഡുകൾ അയയ്ക്കുക. പുതുവർഷത്തിൽ നിങ്ങൾ അവർക്കുവേണ്ടി പ്രാർഥിക്കുമെന്ന് അവരോടു പറയാം.

11. ആഗമനകാലത്ത് യേശുവിനുവേണ്ടിയുള്ള കുറിപ്പുകളും പ്രാർഥനാ ഉദ്ദേശ്യങ്ങളും എഴുതി അവ ക്രിസ്തുമസ് ദിനത്തിൽ പുൽക്കൂട്ടിൽ സ്ഥാപിക്കുക.

12. ക്രിസ്തുമസിനുവേണ്ടി ഒരുങ്ങുന്ന ഈ നാളുകളിൽ വീട്ടിലും ജോലിസ്ഥലത്തും സന്തോഷത്തോടെയും സ്നേഹത്തോടെയും വർത്തിക്കുക.

13. നിങ്ങളുടെ ഇടവകവൈദികന് ഒരു സമ്മാനം നൽകുക.

14. ക്രിസ്തുമസിനുമുമ്പ് പാവപ്പെട്ടവർക്ക് കളിപ്പാട്ടങ്ങളോ, വസ്ത്രങ്ങളോ, പണമോ സംഭാവന ചെയ്യുക. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ത്യജിക്കാൻ പരിശ്രമിക്കണം.

15. കുടുംബത്തെ വിശുദ്ധമാക്കാൻ തിരുക്കുടുംബത്തിന്റെ മാധ്യസ്ഥം യാചിക്കുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.