കത്തോലിക്കാ വിശ്വാസത്തിൽ, പല പർവതങ്ങളും വിശുദ്ധമായി കണക്കാക്കപ്പെടുന്നു. കാരണം, ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഈ വിശുദ്ധ പർവതങ്ങളിലെല്ലാം ദൈവികസാന്നിധ്യമുണ്ടായതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് മലകളെക്കുറിച്ച് വായിച്ചറിയാം.
സീനായ് മല
ഹോറെബ് എന്നുകൂടി അറിയപ്പെടുന്ന മലയാണ് സീനായ്. ബൈബിൾ വിവരണമനുസരിച്ച്, മോശയ്ക്ക് പത്തു കൽപനകൾ ലഭിച്ചത് ഇവിടെയാണ്. പുറപ്പാടിന്റെ പുസ്തകം പറയുന്നത്, ദൈവം തന്റെ ദൈവികനിയമം മോശയ്ക്ക് വെളിപ്പെടുത്താനുള്ള സ്ഥലമായി ഈ മലയെ തിരഞ്ഞെടുത്തു. അങ്ങനെ ദൈവവും ജനങ്ങളും തമ്മിലുള്ള ഉടമ്പടി ഉറപ്പിച്ചു എന്നതാണ്. സീനായ് പർവതത്തിലെ ദൈവികസാന്നിധ്യത്തിന്റെ അനുഭവം ഏകദൈവ പാരമ്പര്യങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുകയും ചെയ്യന്നു.
താബോർ മല
യേശുവിന്റെ രൂപാന്തരീകരണം നടന്നത് താബോറിൽ വച്ചാണ്. വി. മത്തായി, വി. മർക്കോസ്, വി. ലൂക്കാ സുവിശേഷകന്മാർ പറയുന്നതിനനുസരിച്ച് യേശു തന്റെ മൂന്ന് ശിഷ്യന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ താബോർ മലയിലേക്കു കൊണ്ടുപോയി. താബോർ മലയിൽവച്ചു സംഭവിച്ച രൂപാന്തരീകരണം യേശുവിന്റെ ദിവ്യത്വത്തെ സ്ഥിരീകരിച്ചു.
കാൽവരി മല
യേശുവിനെ കുരിശിലേറ്റിയ സ്ഥലമാണ് കാൽവരി. ഗോൽഗോഥ എന്നും ഇത് അറിയപ്പെടുന്നു. ജറുസലേമിലെ ഹോളി സെപൽച്ചർ ദൈവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ മലയ്ക്ക് കത്തോലിക്കാ വിശ്വാസത്തിൽ അസാധാരണമായ സ്ഥാനമുണ്ട്. ക്രിസ്ത്യൻ ദൈവശാസ്ത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ് കാൽവരി മലയിൽവച്ച് ക്രൂശിതനായ ക്രിസ്തുവിന്റെ ജീവിതം. ക്രൈസ്തവ വിശ്വാസത്തിന്റെ കാതലാണ് ക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവും. അതിലെ ഒന്നിന് വേദിയായിരിക്കുന്നത് കാൽവരി മലയിൽവച്ചാണ്.
വിവർത്തനം: സുനീഷാ വി. എഫ്.