ഭയപ്പെടുന്ന നിമിഷങ്ങളിൽ ഈ വചനങ്ങൾ നിങ്ങൾക്ക് ശക്തി നൽകും

ഓരോ ദിവസവും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ജീവിതം മനുഷ്യരുടെ മുന്നിൽ എത്തിക്കുക. ചില ദിനങ്ങൾ സന്തോഷം നൽകുന്നവയാകാം. ഒന്നും സംഭവിക്കാത്തതുപോലെ കടന്നുപോകുന്ന ദിനങ്ങളുമുണ്ടാകാം. മറ്റുചിലപ്പോൾ സങ്കടപ്പെടുത്തുന്നതോ, ആശങ്കാകുലരാക്കുന്നതോ, ഭീതിപ്പെടുത്തുന്നതോ ആയ കാര്യങ്ങളായിരിക്കാം സംഭവിക്കുക. ജീവിതത്തിൽ ആകുലതയും ഭീതിയും നിറയുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നാം അലയാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മനസ്സിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഏതാനും വചനങ്ങൾ ഇതാ…

1.” ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്; സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും” (ഏശയ്യാ 41:10).

2. “ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിൻ: ഭയപ്പെടേണ്ട, ധൈര്യം അവലംബിക്കുവിൻ. ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാൻ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും” (ഏശയ്യാ 35:4).

3. “കർത്താവ് എപ്പോഴും എന്റെ കണ്മുൻപിലുണ്ട്. അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല” (സങ്കീ. 16:8).

4 . “കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. നിന്റെ സ്വന്തം ബുദ്ധിയിൽ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവർത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്ന് നിനക്ക് വഴിതെളിച്ചുതരും” (സുഭാ. 3:5-6).

5. “അതിനാൽ നാളയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതാതിന്റെ ക്ലേശം മതി” (മത്തായി 6:34).

6. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുവിൽ കാത്തുകൊള്ളും” (ഫിലി. 6:7).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.