ദിവ്യകാരുണ്യ ഈശോയുമായുള്ള പെൺകുട്ടിയുടെ വൈകാരിക കൂടിക്കാഴ്ച; ബ്രസീലിൽ നിന്നുള്ള വൈറൽ വീഡിയോയ്ക്ക് പിന്നിൽ

ബ്രസീലിയൻ ഫോട്ടോഗ്രാഫർ നെറ്റോ ലിമ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ, ഇന്ന് ലോകത്താകമാനം വൈറലാണ്. ഒരു കൊച്ചു പെൺകുട്ടി ദിവ്യകാരുണ്യ ഈശോയെ കാണുമ്പോൾ, ഈശോയെ തൊടുമ്പോൾ ഉള്ള വൈകാരിക നിമിഷങ്ങളാണ് ഈ വീഡിയോയുടെ ഉള്ളടക്കം. പുരോഹിതൻ ദിവ്യകാരുണ്യ ഈശോയുമായി സമീപിച്ചപ്പോൾ ബ്രസീലിൽ നിന്നുള്ള കൊച്ചു പെൺകുട്ടി വികാരനിർഭരമായി ആദരവോടെ ഈശോയെ സ്പർശിക്കുന്ന നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ആത്മാവിനെ സ്‌പർശിക്കുന്നതുപോലെയുള്ള ഒരു അനുഭവം ആ വീഡിയോ കാണുന്നവർക്കും ഉണ്ടാകും. ദിവ്യകാരുണ്യത്തിലെ ഈശോയുടെ ജീവിക്കുന്ന സാന്നിധ്യം മനസിലാക്കാൻ ഈശോ ആ പെൺകുട്ടിയെ മൃദുവായി ആലിംഗനം ചെയ്‌തതുപോലെയൊരു അനുഭവം! ദിവ്യകാരുണ്യത്തിലെ ഈശോയെ സ്പർശിച്ച ഉടനെ ആ കൊച്ചുപെൺകുട്ടി പൊട്ടിക്കരയുന്നുണ്ട്.

ജനുവരി അവസാനം ഫോട്ടോഗ്രാഫർ നെറ്റോ ലിമ പുറത്തുവിട്ട ഈ വീഡിയോയിൽ, ബ്രസീലിയൻ കത്തോലിക്കാ കരിസ്മാറ്റിക് കമ്മ്യൂണിറ്റി സംഘടിപ്പിച്ച ദിവ്യകാരുണ്യ ആരാധനയ്ക്കിടെ ഒരു ചെറിയ ബ്രസീലിയൻ പെൺകുട്ടിയുടെ വികാരനിർഭരമായ നിമിഷങ്ങളാണിത്. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും”

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.