സമൂഹ മാധ്യമങ്ങളിൽ ഏറ്റവും പ്രചാരമുള്ള ലോകത്തിലെ പത്ത് മതപരമായ സ്ഥലങ്ങൾ

അടുത്തിടെ നടത്തിയ ഒരു പഠനം ലോകത്തെ ഏറ്റവും പ്രചാരമുള്ള പത്ത് മതപരമായ കേന്ദ്രങ്ങൾ ഏവയെന്ന് വെളിപ്പെടുത്തുന്നു. അതിൽ ഒന്നാം സ്ഥാനത്തുള്ളത് പാരീസിലെ നോട്രെ-ഡാം കത്തീഡ്രലാണ്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും പ്രചാരമുള്ള ലോകത്തിലെ പത്ത് മതപരമായ സ്ഥലങ്ങൾ ഏവയെന്ന് പരിശോധിക്കാം

1. പാരീസിലെ നോട്രെ ഡാം കത്തീഡ്രൽ

പാരീസിലെ നോട്രെ ഡാം കത്തീഡ്രൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഹാഷ്‌ടാഗുകളുമായി ഒന്നാം സ്ഥാനത്താണ് ഉള്ളത്. (4.7 ദശലക്ഷം) ഗോഥിക് ഘടനയിലുള്ള ഈ കത്തീഡ്രലിൽ ഓരോ വർഷവും 15 ദശലക്ഷം സന്ദർശകർ എത്തുന്നു.

2. ഇന്ത്യയിലെ താജ്മഹൽ

ഇന്ത്യയിലെ താജ്മഹൽ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഇൻസ്റ്റാഗ്രാമിൽ 3.7 ദശലക്ഷം പോസ്റ്റുകൾ വരെ എത്തുന്നുണ്ട്. ഈ സ്ഥലം പ്രതിവർഷം 7.5 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നു.

3. ബാഴ്‌സലോണയിലെ സാഗ്രഡ ഫാമിലിയ

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്  ബാഴ്‌സലോണയിലെ സാഗ്രഡ ഫാമിലിയയാണ്. ഓരോ വർഷവും 3.2 ദശലക്ഷം ആളുകളെ ആകർഷിക്കുന്ന സ്ഥലമാണിത്.

4. അങ്കോർ വാട്ട് (സീം റീപ്പ്, കംബോഡിയ)

കംബോഡിയയിലെ അങ്കോർ വാട്ട് (സീം റീപ്പ്) നാലാം സ്ഥാനത്താണ് ഉള്ളത്. സോഷ്യൽ നെറ്റ്‌വർക്കിൽ ഈ സ്ഥലം 1.9 ദശലക്ഷത്തിലധികം പോസ്റ്റുകൾ എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകമായ ഇവിടം പ്രതിവർഷം 2.6 ദശലക്ഷം ആളുകൾ സന്ദർശിക്കുന്നു.

5. ഫ്രാൻസിലെ സേക്രഡ് ഹാർട്ട് ബസലിക്ക

ഫ്രാൻസിലെ മോണ്ട്മാർട്രിൽ സ്ഥിതിചെയ്യുന്ന സേക്രഡ് ഹാർട്ട് ബസലിക്ക അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം പോസ്റ്റുകൾ ഇത് സംബന്ധിച്ച് ഉണ്ട്. ഓരോ വർഷവും 11 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നു. വിനോദസഞ്ചാരികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും പ്രിയപ്പെട്ട സ്ഥലമാണ് ഇവിടം.

6. അൽ-അഖ്സ മസ്ജിദ് (ജറുസലേം, ഇസ്രായേൽ)

ആറാം സ്ഥാനത്ത് ഉള്ളത് അൽ-അഖ്സ മസ്ജിദ് (ജറുസലേം, ഇസ്രായേൽ) ആണ്. ഇസ്ലാമിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിൽ ഒന്നാണിത്. 1.1 ദശലക്ഷത്തിലധികം പോസ്റ്റുകളുള്ള ഈ മോസ്‌ക് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് സ്ഥാനത്താണ്.

7. അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്‌ക്

ഇൻസ്റ്റാഗ്രാമിൽ 1.1 ദശലക്ഷത്തിലധികം ഹാഷ്‌ടാഗുകളുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്‌ക് ഏഴാം സ്ഥാനത്താണ്. പ്രതിവർഷം 4.37 ദശലക്ഷം സന്ദർശകർ ഇവിടെ എത്തുന്നു.

8. ഇന്ത്യയിലെ അമൃത്‌സറിലെ ശ്രീ ഹർമന്ദിർ സാഹിബ് (സുവർണ്ണ ക്ഷേത്രം)

എട്ടാം സ്ഥാനത്തുള്ളത് ഇന്ത്യയിലെ അമൃത്‌സറിലെ ശ്രീ ഹർമന്ദിർ സാഹിബ് (സുവർണ്ണ ക്ഷേത്രം) ആണ്. സോഷ്യൽ മീഡിയയിൽ അത്ര ട്രെൻഡിങ് അല്ലെങ്കിലും ഓരോ വർഷവും 36 ദശലക്ഷം സന്ദർശകരാണ് ഇവിടെ എത്തുന്നത്.

9. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക

വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. ഓരോ വർഷവും 10 ദശലക്ഷം സന്ദർശകരുള്ള വത്തിക്കാൻ ബസിലിക്കയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 807,600-ലധികം പോസ്റ്റുകൾ ഉണ്ട്.

10. സെർബിയയിലെ സുബോട്ടിക്ക സിനഗോഗ്

ഇൻസ്റ്റാഗ്രാമിൽ 756 ആയിരം ഹാഷ്ടാഗുകളുള്ള സെർബിയയിലെ സുബോട്ടിക്ക സിനഗോഗിനാണ് പത്താം സ്ഥാനത്തുള്ളത്. പ്രതിവർഷം 1.7 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഈ സിനഗോഗ് സന്ദർശിക്കാൻ എത്തുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.