വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഒരു വീട് വാങ്ങാനോ, വിൽക്കാനോ ആഗ്രഹിച്ചിട്ട് അതിനു കാലതാമസം നേരിടുന്നുണ്ടോ? ഈ പ്രത്യേക കാര്യത്തിനായി സഹായിക്കാൻ നമുക്കൊരു വിശുദ്ധനുണ്ട്. അത് മറ്റാരുമല്ല, പിതാക്കന്മാരുടെയും തൊഴിലാളികളുടെയും റിയൽഎസ്റ്റേറ്റിന്റെയും രക്ഷാധികാരിയായ വി. യൗസേപ്പിതാവു തന്നെയാണ് ഇക്കാര്യത്തിൽ നമുക്കുള്ള സ്വർഗീയ സഹായി.
വി. യൗസേപ്പിതാവിന്റെ മധ്യസ്ഥത, ഒരു വീട് വാങ്ങുകയോ, വിൽക്കുകയോ ചെയ്യുമ്പോഴുള്ള സമ്മർദം ലഘൂകരിക്കാൻ സഹായിക്കും. തിരുക്കുടുംബത്തിന്റെ സംരക്ഷകനും ദാതാവും എന്ന നിലയിൽ വി. യൗസേപ്പിതാവ് പലപ്പോഴും വീടുകളുടെ സംരക്ഷകനായി കണക്കാക്കപ്പെടുന്നു. ഒരു വീട് വാങ്ങാനോ, വിൽക്കാനോ ശ്രമിക്കുമ്പോൾ പല കുടുംബങ്ങളും യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം ആവശ്യപ്പെടുകയും ഈ മനോഹരമായ പ്രാർഥനയിലൂടെ വിശുദ്ധന്റെ സഹായം അഭ്യർഥിക്കുകയും ചെയ്യാറുണ്ട്.
വി. യൗസേപ്പിതാവേ, അങ്ങയുടെ സംരക്ഷണം വളരെ വലുതും ശക്തവും ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ ശക്തവുമാണ്. എന്റെ എല്ലാ താൽപര്യങ്ങളും ആഗ്രഹങ്ങളും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു. വി. യൗസേപ്പിതാവേ, അങ്ങയുടെ ശക്തമായ മധ്യസ്ഥതയാൽ എന്നെ സഹായിക്കുകയും ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അങ്ങയുടെ ദിവ്യപുത്രനിൽ നിന്ന് എല്ലാ ആത്മീയ അനുഗ്രഹങ്ങളും എനിക്ക് ലഭിക്കുകയും ചെയ്യേണമേ. അങ്ങനെ, അങ്ങയുടെ സ്വർഗീയശക്തിയാൽ എന്റെ കാര്യങ്ങളിൽ അങ്ങ് വ്യാപൃതനായതിനാൽ ഞാൻ എന്റെ നന്ദിയും ആദരവും അർപ്പിക്കുന്നു.നല്ല മരണത്തിന്റെ മധ്യസ്ഥനായ വി. യൗസേപ്പിതാവേ, എനിക്കുവേണ്ടി പ്രാർഥിക്കേണമേ. (നിങ്ങളുടെ ആവശ്യം സൂചിപ്പിക്കുക) ആമേൻ.
ഒരു വീട് വാങ്ങാനോ, വിൽക്കാനോ ശ്രമിക്കുമ്പോൾ നമുക്ക് വി. യൗസേപ്പിതാവിനോട് പ്രാർഥിക്കാം.
വിവർത്തനം: സുനീഷാ വി. എഫ്.