
പ്രത്യാശയുടെ പ്രകാശമാണ് ക്രിസ്തുമസ് മനുഷ്യരിലേക്കു പകരുക. പാപത്തിൽമുങ്ങിയ മനുഷ്യൻ രക്ഷയുടെ പ്രകാശംപേറി പുൽക്കൂട്ടിൽ ജാതനായ ഉണ്ണീശോയുടെ ജന്മദിനം ആചരിക്കുമ്പോൾ നാമും പ്രതീക്ഷയുള്ളവരായിരിക്കണം. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് നാം. അവിടെയൊക്കെ നമുക്കായി ഒരു രക്ഷകനുണ്ടെന്ന സദ്വാർത്ത നമുക്ക് പ്രത്യാശ പകരണം; ഒപ്പംതന്നെ നമ്മുടെ വാക്കുകളും മറ്റുള്ളവർക്ക് പ്രത്യാശ പകരുന്നതായിരിക്കണം.
ഈ ക്രിസ്തുമസ് കാലം പ്രത്യാശയുടേതായി മാറ്റാൻ സഹായിക്കുന്ന പ്രശസ്തരായ വ്യക്തികളുടെ വാക്കുകൾ ഇതാ…
1. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ
സമാധാനവും സ്വാതന്ത്ര്യവും തേടുന്നവർക്കും പാപത്തിൽമുങ്ങിയവർക്കും രക്ഷയും പ്രത്യാശയും പകരാനായാണ് ഈശോ മനുഷ്യനായി അവതരിച്ചത്.
2. ജി. കെ. ചെസ്റ്റെർട്ടൻ
പ്രത്യാശ, ഏറ്റവും മോശമായ അവസ്ഥയിലും മനസിന്റെ സന്തോഷംകെടാതെ പിടിച്ചുനിർത്തുന്ന ശക്തിയാണ്.
3. വി. മദർ തെരേസ
ദൈവത്തിന്റെ പ്രകാശം പകർന്നുനൽകാൻ കഴിയാത്ത വാക്കുകളെല്ലാം അന്ധകാരത്തെ വര്‍ധിപ്പിക്കുന്നു.
4. ഹെലൻ കെല്ലർ
തകർന്നുകിടക്കുന്ന ലോകത്തെ പ്രകാശത്തിലേക്ക്, പ്രത്യാശയിലേക്ക് കൈപിടിച്ചുയർത്തുന്ന ശക്തിയാണ് പ്രാർഥന.
5. ബ്രേനെ ബ്രൌൺ
നമ്മുടെ ഉള്ളിലെ അവസാനിക്കാത്ത പ്രകാശത്തിന്റെ ശക്തി കണ്ടെത്തുമ്പോഴേ നാം അന്ധകാരത്തിന്റെ ശക്തികളുമായി ഏറ്റുമുട്ടാൻ പ്രാപ്തരാവുകയുള്ളൂ.
6. ഡെസ്മണ്ട് ടുടു
അന്ധകാരത്തിന്റെ നടുവിലും അതിനപ്പുറം നിൽക്കുന്ന ഒരു നുറുങ്ങുവെളിച്ചം കാണാനും അതിലേക്ക് നയിക്കാനും നമ്മെ പ്രാപ്തമാക്കുന്ന ഒന്നാണ് പ്രത്യാശ.