ഉണ്ണീശോയോടു പ്രാർഥിക്കാൻ വി. കൊച്ചുത്രേസ്യ എഴുതിയ പ്രാർഥന

ഉണ്ണീശോയെ ജീവിതത്തിലുടനീളം കൂടെക്കൂട്ടിയ പുണ്യവതിയാണ് വി. കൊച്ചുത്രേസ്യ. തന്റെ ജീവിതത്തിലെ ഏതൊരു കുഞ്ഞുകാര്യവും കൊച്ചുത്രേസ്യ ഉണ്ണീശോയുമായി പങ്കുവച്ചിരുന്നു. ഉണ്ണീശോയുടെ കൈയിലെ ഒരു പാവയാണ് താനെന്ന് കൊച്ചുത്രേസ്യ വിശ്വസിച്ചിരുന്നു.

ഉണ്ണീശോയോടു പ്രാർഥിക്കാൻ വി. കൊച്ചുത്രേസ്യ പഠിപ്പിക്കുന്ന വളരെ മനോഹരമായ ഒരു പ്രാർഥനയുണ്ട്. ആ പ്രാർഥന ഇതാ:

എന്റെ പ്രിയ ഉണ്ണീശോയെ, എന്റെ ഏക സമ്പാദ്യമേ, എന്നെ പൂർണ്ണമായും അങ്ങയുടെ ഹിതത്തിനു സമർപ്പിക്കുന്നു. അങ്ങയുടെ പുഞ്ചിരിച്ചുകൊണ്ടുള്ള വിളി കേൾക്കുന്നതിനെക്കാൾ സന്തോഷകരമായി മറ്റൊന്നും ഇല്ല. അങ്ങയുടെ പരിശുദ്ധമായ ബാല്യത്തിന്റെ മഹത്വങ്ങളും സദ്ഗുണങ്ങളും എനിക്കു തരേണമേ. അങ്ങനെ ഞാൻ സ്വർഗത്തിൽ ജനിക്കുമ്പോൾ മാലാഖമാരും വിശുദ്ധരും എന്നെ അങ്ങയുടെ കുഞ്ഞുമണവാട്ടിയായി കണക്കാക്കട്ടെ. ആമേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.