
ചിന്തയും പ്രവർത്തിയും ഒന്നുപോലെ ആയിരിക്കുമ്പോഴാണ് നാം ദൈവത്തിനും മനുഷ്യർക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരിക്കുക. എന്നാൽ ഇന്നത്തെ കാലത്ത് അങ്ങനെയായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. നല്ല ചിന്തയും അതിനൊത്ത പ്രവർത്തിയും ഉണ്ടായിരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എങ്കിൽ മാത്രമേ നമുക്ക് വ്യക്തമായ മാതൃകകൾ മറ്റുള്ളവർക്ക് നൽകാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഇത്തരത്തിൽ വ്യക്തതയോടെ ജീവിക്കാൻ നമുക്ക് ഒറ്റക്കു സാധിക്കുകയില്ല; അതിന് ദൈവത്തിന്റെ സഹായം ആവശ്യമാണ്. ചിന്തയിലും പ്രവർത്തിയിലും ശുദ്ധരായിരിക്കാൻ പരിശുദ്ധാത്മാവിനോടാണ് നാം പ്രത്യേകമായി പ്രാർത്ഥിക്കേണ്ടത്. അതിനായുള്ള ഒരു ചെറിയ പ്രാർത്ഥനയാണ് ചുവടെ ചേർക്കുന്നത്…
“പരിശുദ്ധാത്മാവേ, അങ്ങയുടെ വരദാനത്താൽ ഞങ്ങളുടെ ചിന്തകളെയും പ്രവർത്തികളെയും പവിത്രമാക്കേണമേ. ജീവിതത്തിൽ ശുദ്ധത എന്ന വലിയ പുണ്യം ഞങ്ങൾക്ക് ദാനമായി നൽകേണമേ. ചിന്തയിലും വാക്കിലും പ്രവർത്തിയിലും ദൈവത്തിനു സാക്ഷ്യം നൽകാൻ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ മനസിനെയും ശരീരത്തെയും ഏകോപിപ്പിക്കുന്ന എല്ലാ നാഡീഞരമ്പുകളെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അഭിഷേകം ചെയ്യണമേ. അതിലൂടെ ഞങ്ങളുടെ വാക്കാലും പ്രവർത്തിയാലും അങ്ങേക്ക് സാക്ഷികളാകാൻ ഞങ്ങളെ സഹായിക്കേണമേ, ആമ്മേൻ.”