തപസ്സു ചിന്തകൾ 16: സ്നേഹത്തോടും അനുകമ്പയോടും കൂടി വ്യാപരിക്കാം

“ഓരോ വ്യക്തിയോടും സ്നേഹത്തോടും അനുകമ്പയോടും ഈശോയിൽ നിന്നു വരുന്ന സമാശ്വാസത്തോടും കൂടെ അടുത്തായിരിക്കാൻ സഭ ആഗ്രഹിക്കുന്നു” – ഫ്രാൻസിസ് പാപ്പ.

സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുക എന്നത് ഏതു മനുഷ്യന്റെയും സ്വഭാവത്തെ സ്വർഗീയമാക്കുന്ന ഗുണവിശേഷങ്ങളാണ്. സ്നേഹത്തോടും അനുകമ്പയോടും കൂടി ആവശ്യക്കാരുടെ മുമ്പിൽ നാം ആയിരിക്കുമ്പോൾ ദൈവീകതയുടെ അംശം നമ്മിലൂടെ പ്രസരിക്കുകയാണ് ചെയ്യുക. നമ്മുടെ ആത്മീയനിഷ്ഠകളിലൂടെ സ്നേഹവും അനുകമ്പയും വർദ്ധിക്കുന്നതിനുസരിച്ചേ നമ്മുടെ ജീവിതം അതിന്റെ പൂർണ്ണതയിൽ എത്തുകയുള്ളൂ.

ജീവന്റെ സംസ്കാരം, കാരുണ്യത്തിന്റെ സംസ്കാരം ഇവ നമ്മുടെ സമൂഹങ്ങളിൽ രൂപപ്പെടണമെങ്കിൽ അനുകമ്പയും സ്നേഹവുമുള്ള വ്യക്തികളുടെ കൂട്ടായ്മകൾ വളർന്നുവരണം. ഈ രണ്ടു ഗുണങ്ങളും ഒരു വ്യക്തിയിൽ നിറയുന്നതനുസരിച്ച് നോമ്പുകാലം അർത്ഥപൂർണ്ണമാവും. മറ്റുള്ളവരോട് അനുകമ്പ കാണിക്കുമ്പോൾ, സ്നേഹം ചൊരിയുമ്പോൾ നാം അറിയാതെ ദൈവീകപൂർണ്ണതയിലേക്ക് നടന്നടുക്കുകയാണ്. അതിനായി നോമ്പിലെ ഈ ദിവസം നമുക്ക് തീക്ഷ്ണതയോടെ പ്രാർത്ഥിക്കാം, ജാഗ്രതയോടെ വ്യാപരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.