വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ്: ഇരുപത്തിയാറാം ദിനം – മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാം

മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം ഇതുവരെ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്കു തന്നു എന്നു വിശുദ്ധ അൽഫോൻസാമ്മ സാക്ഷ്യപ്പെടുത്തുമ്പോൾ അമ്മയുടെ വിശുദ്ധിയുടെ ആഴമാണ് വെളിപ്പെടുന്നത്. വിശുദ്ധ അൽഫോൻസാമ്മ മാമ്മോദീസായിൽ തനിക്കു ലഭിച്ച നിർമ്മലത കാത്തുസൂക്ഷിക്കാൻ നിരന്തരം വലിയ പരിശ്രമം നടത്തുകയും അതിനായി ഈശോയ്ക്കു സമ്പൂർണ്ണ സമർപ്പണം നടത്തുകയും ചെയ്തു.

മാമ്മോദീസ ക്രിസ്തീയ വിശ്വാസജീവിതത്തിന്റെ ആധാരശിലയാണ്. ഒരു വിശ്വാസി ഈശോയിൽ അനുഭവിക്കുന്ന ആദ്യാനുഗ്രഹം മാമ്മോദീസയിലൂടെയാണ് തുടങ്ങുന്നത്. ഈശോയുടെ മരണത്തിലും പുനരുത്ഥാനത്തിലും നമ്മളെ പങ്കാളികളാക്കുന്ന ഈ വിശുദ്ധ കൂദാശ വരപ്രസാദങ്ങളുടെ പിള്ളത്തൊട്ടിൽ ആണ്. മാമ്മോദീസയിലൂടെ ലഭിക്കുന്ന ദൈവാനുഗ്രഹങ്ങൾ മനുഷ്യന്റെ ആത്മീയ ജീവിതത്തിന്റെ ആദ്യപടിയാണല്ലോ. കുഞ്ഞുങ്ങളെ ജനിച്ച ഉടനെ പിള്ളത്തൊട്ടിലിൽ വെച്ച് സംരക്ഷിക്കുന്നതു പോലെ, മാമ്മോദീസയ്ക്കുശേഷം വിശ്വാസിയുടെ ആത്മീയ വളർച്ചക്കും പരിപൂർണതക്കും ദൈവാനുഗ്രഹങ്ങൾ സംരക്ഷണവും പോഷണവും നൽകുന്നു.

ഈ പിള്ളത്തൊട്ടിൽ, വിശ്വാസികൾക്ക് ദൈവസന്നിധിയിലേക്കുള്ള ആത്മീയ യാത്രയുടെ ആദ്യപടിയും, നിത്യജീവിതത്തിനു പരമമായ അഭിലാഷത്തിന്റെ തുടക്കവുമാണ്. മാമ്മോദീസയിലൂടെ ഒരു വ്യക്തിക്കു താഴെപറയുന്ന വരപ്രസാദങ്ങൾ ലഭിക്കുന്നു.

1. പാപമോചനവും ദൈവപുത്രത്വവും: ജന്മപാപത്തിന്റെയും കർമ്മപാപത്തിന്റെയും കറകളിൽനിന്നു മോചനം തേടി മാമ്മോദീസ നമ്മെ ദൈവപുത്രന്മാരും പുത്രിമാരും ആക്കുന്നു.

2. പരിശുദ്ധാത്മാവിന്റെ അഭിഷേകം: ആത്മീയ ശക്തിയും വഴികാട്ടലും ലഭിക്കുന്നു.

3. തിരുസഭയിൽ അംഗത്വം: ഈശോയുടെ മൗതീക ശരീരമായ സഭയിലേക്ക് മാമ്മോദീസാ വഴിയായി ഒരുവൻ ചേർക്കപ്പെടുന്നു.

4. നിത്യജീവന്റെ ഭാഗഭാഗിത്വം: ദൈവരാജ്യത്തിലെ സമ്പൂർണ്ണ ഭാഗിത്വത്തിന് അവകാശികളാക്കുന്നു.

വിശുദ്ധ അൽഫോൻസാമ്മയുടെ വാക്കുകൾ ഈ വരപ്രസാദങ്ങളെ അനുദിനം നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാൻ ഉള്ള ദൈവാനുഗ്രഹത്തിനുള്ള നന്ദി ആയിട്ട് വേണം വ്യാഖ്യാനിക്കപ്പെടേണ്ടത്. അതായത്, മാമ്മോദീസാ പിള്ളത്തൊട്ടിൽ നൽകിയ ഈ ദിവ്യവരങ്ങൾ ആത്മീയ ജീവിതത്തിലൂടെയെല്ലാം വളർത്തികൊള്ളാമെന്നും ദൈവസന്നിധിയിൽ നിർമ്മലതയോടെ ജീവിച്ചുകൊള്ളാമെന്നും എന്ന ഉറച്ചതീരുമാനം

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.