കാട്ടിൽ ഒളിച്ചിരുന്ന അഭയാർഥികൾക്ക് സംരക്ഷണം നൽകിയ ‘ലാ വാങ് മാതാവ്’

വിയറ്റ്‌നാമിലെ യുദ്ധത്തിൽ കാട്ടിൽ അഭയംതേടിയ വിശ്വാസികൾക്ക് പരിശുദ്ധ കന്യകാമറിയം സംരക്ഷണം നൽകി. ‘ലാ വാങ് മാതാവ്’ എന്നപേരിലാണ് ഇവിടെ പരിശുദ്ധ മറിയം അറിയപ്പെടുന്നത്. ‘ലാ വാങ് മാതാവ്’ എന്നറിയപ്പെടുന്ന വിയറ്റ്നാമിലെ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.

1798 -ൽ വിയറ്റ്‌നാമിൽ ക്രൂരമായ ഒരു പീഡനം ആരംഭിച്ചു. വിശ്വാസികൾ ജീവനുവേണ്ടി പലായനംചെയ്തു. ആളുകളെല്ലാം ലാ വാങ്ങിലെ മഴക്കാടുകളിൽ പ്രാണരക്ഷാർഥം അഭയംതേടി. സ്ഥിതി വളരെ മോശമായിരുന്നു. പലരും രോഗബാധിതരായി. ആത്മീയശക്തിക്കായി അവർ തങ്ങളുടെ വിശ്വാസത്തിൽ മുറുകെപ്പിടിച്ചു, പ്രത്യേകിച്ചും ജപമാല ചൊല്ലി പ്രാർഥിക്കാൻ ഒരുമിച്ചുചേർന്നു.

പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദർശനം അവരെ അമ്പരപ്പിച്ചത്. വലിയ, നീളൻകുപ്പായമണിഞ്ഞ സുന്ദരിയായ ഒരു സ്ത്രീ മരത്തിന്റെ ശിഖരങ്ങളിൽ നിൽക്കുന്നതു കാണപ്പെട്ടു. അവൾ ഒരു കുഞ്ഞിനെ കൈകളിൽ പിടിച്ചിരുന്നു; ഒപ്പം മാലാഖമാരും ഉണ്ടായിരുന്നു. ആ സ്ത്രീ പരിശുദ്ധ അമ്മയായിരുന്നു. പരിശുദ്ധ അമ്മ അവരെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മാത്രമല്ല, ഒരു പ്രത്യേക ഇല ഉപയോഗിച്ച് അവരുടെ രോഗത്തെ എങ്ങനെ ചികിത്സിക്കണമെന്നും അവർക്ക് പറഞ്ഞുകൊടുത്തു.

നാലു വർഷങ്ങൾക്കുശേഷം കത്തോലിക്കർക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞപ്പോൾ, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സംഭവം നാട്ടിൽ പ്രചരിച്ചു. അങ്ങനെ 1820 -ൽ, ഈ സ്ഥലത്ത് ആദ്യത്തെ ചാപ്പൽ നിർമ്മിച്ചു. എന്നാൽ, പിന്നീട് മറ്റൊരു പീഡനത്തിൽ ഈ ചാപ്പൽ നശിപ്പിക്കപ്പെട്ടു. തുടർന്ന് 1886 -ൽ, ഒരു പുതിയ ചാപ്പൽ നിർമ്മിക്കാൻ ആരംഭിച്ചു. 1900 -കളിൽ, ‘ഔവർ ലേഡി ഓഫ് ലാ വാങ്’ വിയറ്റ്നാം യുദ്ധസമയത്ത് ഈ ചാപ്പൽ വീണ്ടും നശിപ്പിക്കപ്പെട്ടു. എങ്കിലും 2012 -ൽ സർക്കാരിന്റെ അംഗീകാരത്തോടെ മറ്റൊരു ചാപ്പൽ നിർമ്മിച്ചു.

പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഏകദേശം 200 വർഷങ്ങൾക്കുശേഷം, വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശ്വാസികൾക്കയച്ച സന്ദേശം ഇപ്രകാരമായിരുന്നു: “വിയറ്റ്നാമിലെ വിശ്വാസികളുടെ ഹൃദയത്തിന് പ്രിയപ്പെട്ട ലാ വാങ് മാതാവിന്റെ ദൈവാലയത്തിലേക്കു പോകുമ്പോൾ, തീർഥാടകർ അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും അവരുടെ പ്രതീക്ഷകളും കഷ്ടപ്പാടുകളും അവളെ ഭരമേല്പിക്കുന്നു. അങ്ങനെ, അവർ ദൈവത്തിലേക്കു തിരിയുകയും അവരുടെ കുടുംബങ്ങൾക്കും അവരുടെ മുഴുവൻ ആളുകൾക്കുവേണ്ടിയും തങ്ങളെത്തന്നെ മധ്യസ്ഥരാക്കുകയും എല്ലാ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹൃദയങ്ങളിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വികാരങ്ങൾ ഉളവാക്കാൻ കർത്താവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു. അത്യാവശ്യമായ ആത്മീയവും ധാർമ്മികവുമായ മൂല്യങ്ങളിലധിഷ്‌ഠിതമായ, ഓരോ വ്യക്തിക്കും ദൈവമക്കളായി, അവന്റെ അന്തസ്സോടെ അംഗീകരിക്കാനും സ്വതന്ത്രമായും പുത്രസ്‌നേഹത്തോടെയും അവനിലേക്കു തിരിയാനുംകഴിയുന്ന, ജീവിക്കാൻ സുഖപ്രദമായ ഒരു ലോകം കെട്ടിപ്പടുക്കാൻ അടുത്ത് ഐക്യപ്പെട്ടു.”

വിയറ്റ്നാമിലെ കേന്ദ്രദൈവാലയമാണ് ലാ വാങ് മാതാവിന്റെ ബസിലിക്ക. ആഗസ്റ്റിലും സ്വർഗാരോപണത്തിരുനാളിലും നവംബർ 22 -നും ഈ ദൈവാലയത്തിൽ പരിശുദ്ധ അമ്മയെ പ്രത്യേകമായി അനുസ്മരിക്കുന്നു. ആഘോഷിക്കപ്പെടുന്നു.

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.