ദുഃഖശനി അനുഷ്ഠാനങ്ങള്‍

ക്രൈസ്തവപാരമ്പര്യം അനുസരിച്ച് യേശുക്രിസ്തു മരിച്ചതിനുശേഷം കല്ലറയിൽ കിടന്നത് അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖശനി. ഈസ്റ്റർ സന്ധ്യ, കറുത്ത ശനിയാഴ്ച അല്ലെങ്കിൽ ഈസ്റ്ററിനു മുമ്പുള്ള ശനിയാഴ്ച എന്നൊക്കെ ഈ ദിവസം അറിയപ്പെടുന്നു.

പല സംസ്കാരങ്ങളിലും ക്രിസ്ത്യാനികൾക്കിടയിൽ ദുഃഖവും സന്തോഷവും അനുസ്മരിപ്പിക്കുന്ന ഒരു ദിവസമാണ്. പല സഭകളും ഇന്നേദിവസം ഈസ്റ്റർ ജാഗരണപ്രാര്‍ത്ഥന നടത്തുന്നു. പള്ളികളില്‍ മാമ്മോദീസാ വ്രതവാഗ്ദാനവും മമ്മോദീസകളും ദുഃഖശനിയാഴ്ചകളില്‍ നടത്തപ്പെടുന്നു.

മെക്സിക്കോയിൽ യൂദാ ദിനം എന്ന പേരിലാണ് ദുഃഖശനി അറിയപ്പെടുന്നത്. യൂദാസ് ഈശോയെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തതിനാൽ അവർ യൂദാസിന്റെ പ്രതിരൂപം ഈ ദിവസം കത്തിക്കുന്നു. ചെക്ക്റിപ്പബ്ലിക്കയില്‍ ദുഃഖശനി വെളുത്ത ശനിയാഴ്ച എന്നറിയപ്പെടുന്നു. പള്ളിയുടെ താക്കോലും യൂദാസിന്റെ പ്രതിരൂപവും അവസാനത്തെ വിശുദ്ധ എണ്ണയിൽ അവര്‍ കത്തിക്കുന്നു. ഈസ്റ്റർ ഞായറാഴ്ച മുമ്പ് ഉള്ള ഈ ദിവസം പല രാജ്യങ്ങളിലും കുട്ടികൾ മുട്ടകൾ അലങ്കരിക്കാനും കളർ ചെയ്യുവാനും സമയം കണ്ടെത്തുന്നു.

വിശുദ്ധവാരത്തിലെ അവസാനദിനവും നോമ്പുകാലത്തിന്റെ അവസാന ദിവസവുമാണ് വിശുദ്ധ ശനി. പരമ്പരാഗതമായി ധ്യാനത്തിന്റെയും  കാത്തിരിപ്പിന്റെയും ദിവസമായി ദുഃഖശനി ആചരിച്ചുപോരുന്നു. ശ്രേഷ്ഠമായ ശനിയെന്നും പരിശുദ്ധമായ ശനിയെന്നും ഇത് അറിയപ്പെടുന്നു. ക്രൈസ്തവസഭയുടെ ആദ്യകാലങ്ങളിൽ ഉപവാസം അനുവദിച്ച ഒരേയൊരു ശനിയായിരുന്നു ഇത്. ഒന്നാം നൂറ്റാണ്ടിൽ ഈസ്റ്റർ ഞായറാഴ്ച വൈകുന്നേരം 40 മണിക്കൂറോളം ഉപവാസം നടന്നിരുന്നു. ആദിമസഭയിൽ സ്നാനത്തിനുള്ള ഒരു പ്രധാനദിനമായിരുന്നു അത്.

ജനങ്ങളെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന പ്രതീകമായി ദുഃഖശനിയാഴ്ച വെളുത്ത മെഴുകുതിരി കത്തിക്കുന്നു. ഒരു കുരിശും ആൽഫയും ഒമേഗയും (ആദ്യത്തേതും അവസാനത്തേതും) രേഖപ്പെടുത്തിയിരിക്കുന്ന മെഴുകുതിരി കത്തിക്കുന്നു. ക്രിസ്തു ഇപ്പോഴും ഉണ്ട് എന്നതിന്റെ പ്രതീകമായാണ് തിരി തെളിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.