ഹെലൻ ചുഴലിക്കാറ്റിനെയും അതിജീവിച്ച മുത്തശ്ശിയുടെ ബൈബിൾ

കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കയിലെ ഫ്ലോറിഡയെയും മറ്റു പ്രദേശങ്ങളെയും കടന്നുപോയത് ഹെലന, മിൽട്ടൺ എന്നീ രണ്ടു കൊടുങ്കാറ്റുകളാണ്. ഇവ നിരവധിപ്പേരുടെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമായി. എങ്കിലും അത്തരം പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാൻ മനുഷ്യർക്ക് നൽകിയിട്ടുള്ള ശക്തി കാണിക്കാൻ, പ്രകൃതിയെ അതിജീവിക്കാൻ ചില അവിശ്വസനീയമായ കഥകളുണ്ട്.

ചുഴലിക്കാറ്റുകൾക്കിടയിൽ ടൈബി ദ്വീപിലുള്ളവർക്ക് ആത്മീയ സാന്ത്വനമേകാൻ വീടുകൾ തോറും സേവനം ചെയുന്ന സന്യാസിനികൾ, അവശിഷ്ടങ്ങൾക്കിടയിലൂടെ 30 മൈൽ നടന്ന് മകളുടെ കല്യാണത്തിനെത്തിയ പിതാവ്, മിൽട്ടൺ ചുഴലിക്കാറ്റ് വന്ന് കുറച്ച് മണിക്കൂറുകൾക്ക് ശേഷം സന്തോഷത്തോട കുഞ്ഞിനു ജന്മം നൽകിയ അമ്മ… ഇവരൊക്കെ കരുണയുടെയും സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും കഥകൾ നമ്മോട് പറയുന്നു. എങ്കിലും 62 വയസ്സുളള സിന്റി കോൾ എന്ന മുത്തശ്ശി പറയുന്നത് വ്യത്യസ്തമായൊരു സംഭവമാണ്. ഹെലൻ ചുഴലിക്കാറ്റിൽ നിന്നും പരിക്കേൽക്കാതെ അതിജീവിക്കാൻ തന്റെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ തനിക്കായി നൽകിയ ദൈവത്തെ കുറിച്ചാണ് അവർ പങ്കുവെയ്ക്കുന്നത്.

ജോർജിയയിലെ നാഷ്‌വില്ലിൽ നിന്നുള്ള സിന്റി കോളിന്, ഹെലിൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തന്റെ വീട് പൂർണമായി നശിച്ചത് കണ്ടു നിൽക്കാനേ സാധിച്ചുള്ളൂ. ആദ്യം ചുഴലിക്കാറ്റ് വീശുമ്പോൾ സിന്റി മുത്തശ്ശി ഉറങ്ങുകയായിരുന്നു. എങ്കിലും വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ അവർ ഉണർന്നു. എന്നാൽ ദൈവിക ഇടപെടലാണെന്ന് അവർ വിശ്വസിക്കുന്ന ചിലത് അവൾ കേട്ടു: “എഴുന്നേൽക്കൂ, നിങ്ങളുടെ വീട്ടിലെ മറ്റൊരു മുറിയിലേക്ക് പോകൂ എന്ന് പറഞ്ഞുകൊണ്ടിരുന്ന ഈ ചെറിയ ശബ്ദം എന്റെ കാതിൽ പതിച്ചു.”

എങ്കിലും ഭയാനകമായ ആ നിമിഷത്തിൽ ഞാൻ പ്രതികരിച്ചില്ല. “ഞാൻ അവിടെത്തന്നെ കിടന്നു, ‘എഴുന്നേൽക്കൂ, നിങ്ങളുടെ വീട്ടിലെ മറ്റൊരു മുറിയിലേക്ക് പോകൂ’ എന്ന് മൂന്ന് വ്യത്യസ്ത തവണ പറയുന്നത് പോലെ ഞാൻ വീണ്ടും കേട്ടു.”

ഉടനെ അവർ ഏഴുന്നേറ്റ് മറ്റൊരു മുറിയിലേയ്ക്ക് പോയി. അഞ്ച് മിനിറ്റിനുള്ളിൽ അവരുടെ അയൽവാസിയുടെ കൂറ്റൻ മരം മേൽക്കൂരയിലൂടെ ഇടിച്ച് മുൻപ് അവർ കിടന്നിരുന്ന കട്ടിലിലേക്ക് വീണു. എങ്കിലും, മറ്റൊരു മുറിയിലേക്ക് പോകാൻ “കർത്താവ്” തന്നെയാണ് പറഞ്ഞെതെന്നാണ് സിന്റി മുത്തശ്ശി ഇപ്പോഴും വിശ്വസിക്കുന്നത്. അതിനുശേഷം തന്റെ നഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നു കാണാൻ അവരുടെ കിടപ്പുമുറിയിലേക്ക് പോയി. ആ മുറി പൂർണ്ണമായും നശിപ്പിക്കപ്പെട്ടപ്പോൾ, അവശിഷ്ടങ്ങൾക്കിടയിൽ തന്റെ വിശുദ്ധ ബൈബിൾ അപ്പോഴും വളരെ സുരക്ഷിതമായി കിടക്കുന്നുണ്ടായിരുന്നു.

“ഞാൻ ആദ്യമായി ബൈബിൾ കണ്ടപ്പോൾ, ബൈബിളിന് കേടുപാടുകൾ ഒന്നും സംഭവിക്കാതെ നിലവിലുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു ശക്തിയ്ക്കും കർത്താവിൻ്റെ വചനം തൊടാൻ കഴിയില്ല. ഒന്നിനും അത് തൊടാൻ കഴിയില്ല.’

കൊടുങ്കാറ്റിനെ അതിജീവിച്ചയാൾ എന്ന നിലയിൽ എല്ലാവരെയും സുരക്ഷിതമായി സൂക്ഷിക്കാൻ ദൈവത്തോട് താൻ പ്രാർഥിച്ചുവെന്നും ഈ മുത്തശ്ശി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.