വിശുദ്ധ കുർബാനയെക്കുറിച്ചു പരാമർശിക്കുന്ന അഞ്ച് തിരുവചനങ്ങൾ

ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമാണ് വിശുദ്ധ കുർബാന. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ‘സഭയും വിശുദ്ധ കുർബാനയും’ എന്ന ചാക്രികലേഖനത്തിൽ ഇപ്രകാരം പറയുന്നു: “സഭ തന്റെ ജീവൻ സ്വീകരിക്കുന്നത് ഏറ്റവും വലിയ ആരാധനയായ വിശുദ്ധ കുർബാനയിൽ നിന്നാണ്.”

വിശുദ്ധ കുർബാനയെക്കുറിച്ച്‌ വിശുദ്ധഗ്രന്ഥത്തിൽ പരാമർശിക്കുന്ന തിരുവചനഭാഗങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം.

1. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ, എന്റെ ശരീരം യഥാർഥ ഭക്ഷണമാണ്; എന്റെ രക്തം യഥാർഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹ. 6: 54-57).

2. “നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്” (1 കൊറി. 11:26).

3. “അവർ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർഥന എന്നിവയിൽ സദാ താല്പര്യപൂർവം പങ്കുചേർന്നു. എല്ലാവരിലും ഭീതി ഉളവായി. അപ്പസ്‌തോലന്മാർവഴി പല അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു”(അപ്പ. പ്രവ. 2: 42-43).

4. “അപ്പം ഒന്നേയുള്ളൂ. അതിനാൽ, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ്” (1 കൊറി. 10:17).

5. “ഞാൻ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചു; എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽനിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവൻ മരിക്കുകയില്ല”(യോഹ. 6: 48-50).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.