![5 vers](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/5-vers.jpeg?resize=696%2C435&ssl=1)
പ്രതിസന്ധിഘട്ടങ്ങളിൽ അമിതഭാരവും അനിശ്ചിതത്വവും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. വ്യക്തിപരമായ വെല്ലുവിളികളോ, അടിയന്തരാവസ്ഥകളോ നേരിടേണ്ടിവരുമ്പോൾ പ്രത്യാശ വീണ്ടെടുക്കാൻ വചനത്തിന് സാധിക്കും. ജീവിതത്തിൽ നാം നേരിട്ടേക്കാവുന്ന ഏത് പ്രതിസന്ധിയെയും നേരിടാൻ സഹായിക്കുന്ന അഞ്ചു ബൈബിൾ വാക്യങ്ങൾ ഇതാ:
- “ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെ താങ്ങിനിർത്തും” (ഏശയ്യാ 41:10).
- “ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല” (സങ്കീ. 46:2).
- “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ” (ഫിലിപ്പി 4:6).
- “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ” (മത്തായി 11:28).
- “കിടിലംകൊള്ളിക്കുന്ന സംഭവങ്ങൾകൊണ്ടോ ദുഷ്ടരുടെ നാശം കണ്ടോ നീ ഭയപ്പെടരുത്. കർത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാൽ കുടുക്കിൽപ്പെടാതെ അവിടുന്ന് കാത്തുകൊള്ളും” (സുഭാ. 3:25-26).