
കുടുംബത്തിലുള്ളവർ പരസ്‌പരം പുലർത്തേണ്ട ചില മര്യാദകൾ ഉണ്ട്. പരസ്‌പരം എന്നും കാണുന്നവരും ഒരുമിച്ച് കഴിയുന്നവരും ഒക്കെയാണെങ്കിൽപ്പോലും ജീവിതത്തിൽ അഭ്യസിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. രാവിലെയും വൈകുന്നേരവും പരസ്‌പരം ‘ഗുഡ് മോർണിംഗ്’, ‘ഗുഡ് ഈവെനിംഗ്’ ആശംസിക്കാൻ ശ്രദ്ധിക്കുക.
2. ഭക്ഷണസമയത്ത് മേശയിൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആ സമയം പരസ്‌പരം സംസാരിക്കാനും സന്തോഷം പങ്കുവയ്ക്കാനും ഉപയോഗിക്കുക.
3. അഭിപ്രായഭിന്നതകൾ ഉണ്ടായാൽ പരസ്പരം ബഹുമാനത്തോടെ സംസാരിക്കാനും ശാന്തമായി ഇടപെടാനും സാധിക്കണം.
4. തെറ്റുകൾ പറ്റിയാൽ പ്രായഭേദമന്യേ പരസ്‌പരം ‘ക്ഷമ ചോദിക്കാൻ പരിശ്രമിക്കുക.
5. കുടുംബത്തിൽ ഒരാഴ്ചയിലോ ദിവസത്തിലോ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് പരസ്പരം ആലോചന ചോദിക്കാനും മുൻകൂട്ടി പ്ലാൻ ചെയ്യാനും ശ്രദ്ധിക്കുക.
6. കുടുംബത്തിലുള്ളവരെ ജോലികളിലും ആവശ്യങ്ങളിലും പരസ്പരം സഹായിക്കുക.
7. എല്ലാദിവസവും സംഭവിക്കുന്ന പോസിറ്റീവായ ഒരു കാര്യം പൊതുവായി പറയാൻ തീരുമാനം എടുക്കുക.
8. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ശാന്തമായി കുടുംബത്തിലുള്ള എല്ലാവരോടും പറയുകയും വേണ്ട നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക.
9. എല്ലാവരുടെയും ആവശ്യങ്ങളെ മനസ്സിലാക്കാനും അറിയാനും ശ്രമിക്കുക.
10. എല്ലാദിവസവും ഒരു സമയത്തെങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
11. ഒരു സമയം ഒരാൾ സംസാരിക്കുക, മറ്റുള്ളവരെ ശ്രവിക്കുവാൻ ശ്രദ്ധിക്കുക.
12. വീട് വൃത്തിയായി സൂക്ഷിക്കാൻ കുടുംബാംഗങ്ങൾ എല്ലാവരും ശ്രദ്ധിക്കുക.
13. ആരെങ്കിലും ഉപകാരം ചെയ്താൽ അവർക്ക് നന്ദി പറയുക.
14. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പരസ്പരം സഹായമാകുക, സപ്പോർട്ടാകുക.
15. എല്ലാദിവസവും കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കുറച്ചു സമയം പ്രാർഥിക്കുക.