വൈകല്യങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി അഞ്ചു ബൈബിൾ വാക്യങ്ങൾ

ചെറിയ കുറവുകളും വൈകല്യങ്ങളുമുള്ള മക്കളുടെ മാതാപിതാക്കൾക്ക്  മക്കളെയോർത്ത് വേദന ഉണ്ടാകാം. കുട്ടിക്ക് സുഹൃത്തുക്കൾ ഇല്ലാത്ത സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത അവസരങ്ങളിൽ  ആശ്വാസമേകുന്ന ഏതാനും വചനങ്ങളിതാ:

1. കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും (സങ്കീർത്തനങ്ങൾ 127: 3)

2. ശൈശവത്തിൽത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാർധക്യത്തിലും അതിൽനിന്നു വ്യതിചലിക്കുകയില്ല. (സുഭാഷിതങ്ങൾ 22: 6)

3. എന്നാൽ, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേൽ ആവസിക്കേണ്ടതിനു ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും. (2 കോറിന്തോസ് 12: 9)

4. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും (ഫിലിപ്പി 4: 13)

5. മക്കൾ പിതാവിനെ ബഹുമാനിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രൻമാരുടെമേൽ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവൻ തന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്‌ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെഅവന്റെ മക്കൾ സന്തോഷിപ്പിക്കും. അവന്റെ പ്രാർഥന കർത്താവ് കേൾക്കും. പിതാവിനെ ബഹുമാനിക്കുന്നവൻദീർഘകാലം ജീവിക്കും; കർത്താവിനെ അനുസരിക്കുന്നവൻ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു. (പ്രഭാഷകൻ 3: 2 -6)

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.