![desease .frrancis](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/desease-.frrancis-.jpeg?resize=696%2C435&ssl=1)
രോഗിയായിരിക്കുക എന്നത് ഒരാളെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ ഒരു കടമ്പയാണ്. പ്രത്യേകിച്ചും ആ രോഗം ദീർഘകാലം നീണ്ടുനിൽക്കുമ്പോൾ രോഗിയെ സംബന്ധിച്ച് ആ സഹനങ്ങൾ ബുദ്ധിമുട്ടേറിയതാണ്. വിട്ടുമാറാത്ത രോഗമോ, ചുമയോ എന്തുമാകട്ടെ, ഏത് ശാരീരിക അസ്വസ്ഥതകളും സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന മികച്ച ഉപദേശം വി. ഫ്രാൻസിസ് ഡി സെയിൽസ് നൽകുന്നു. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
കഷ്ടപ്പാടുകൾ ദൈവത്തിനു സമർപ്പിക്കുക
രോഗിയായിരിക്കുമ്പോൾ നമ്മുടെ എല്ലാ വേദനകളും ബലഹീനതകളും കർത്താവിനു സമർപ്പിക്കുക. അവൻ നമുക്കായി സഹിച്ച കഷ്ടപ്പാടുകളിൽ നമ്മെയും ഒന്നിപ്പിക്കാൻ അവനോട് ആവശ്യപ്പെടുക.
മരുന്ന് കഴിക്കുക
നിങ്ങളുടെ ഡോക്ടറെ അനുസരിക്കുക. ദൈവസ്നേഹത്തിനായി എല്ലാ മരുന്നുകളും പ്രതിവിധികളും പോഷകങ്ങളും കഴിക്കുക. അവൻ നമ്മോടുള്ള സ്നേഹത്തിനായി രുചിച്ച വിനാഗിരിയും സഹിച്ച വേദനകളും ഓർക്കുക. ദൈവത്തെ സേവിക്കുന്നതിനായി നമ്മുടെ ആരോഗ്യം വീണ്ടെടുക്കാൻ തീക്ഷ്ണമായി ആഗ്രഹിക്കുക.
സ്വർഗത്തിനായി കാത്തിരിക്കുക
കർത്താവിന്റെ മഹത്വത്തിലേക്കും നമ്മൾ അവിടുത്തെ സാന്നിധ്യത്തിൽ പ്രവേശിക്കുന്നതിനുവേണ്ടിയും ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ മരിക്കാൻ തയ്യാറാണ് എന്ന് വിശ്വസിക്കുക, അത് ദൈവത്തോട് ഏറ്റുപറയുക.