![Advice-from-a-101-year-old-grandmother](https://i0.wp.com/www.lifeday.in/wp-content/uploads/2023/05/Advice-from-a-101-year-old-grandmother.jpg?resize=696%2C435&ssl=1)
101 വയസാണ് വെറോണിക് ടെല്ലിയർ എന്ന മുത്തശ്ശിക്ക്. എന്നാൽ മുഖത്തും ശരീരത്തിലും പ്രായം വീഴ്ത്തിയ ചുളിവുകൾക്കും നരയ്ക്കുമപ്പുറം വലിയൊരു പുഞ്ചിരിയും സംതൃപ്തിയും ഈ മുത്തശ്ശിയുടെ ജീവിതത്തിൽ കാണാൻ കഴിയും. അതിന്റെ കാരണം അന്വേഷിക്കുന്നവരോടൊക്കെ ഈ മുത്തശ്ശി ഒരു കാര്യം മാത്രം പറയും. തന്റെ ജീവിതത്തിൽ താൻ പ്രാവർത്തികമാക്കിയ ഒരേ ഒരു ടിപ്പ്! ആ ടിപ്പ് എന്താണന്നല്ലേ? ചോദ്യം എത്തുന്നതിനു മുൻപേ മോണ കാട്ടിയുള നിറഞ്ഞ പുഞ്ചിരിയോടെ മുത്തശ്ശി പറയും: “എല്ലാ ദിവസവും ഞാൻ ദൈവത്തോട് സംസാരിക്കും.” അനേകം ആളുകളെ സ്വാധീനിച്ച മുത്തശ്ശിയുടെ ഈ അനുഭവം നമുക്കും അറിയാം.
തെക്കൻ ഫ്രാൻസിലെ മൊണ്ടൗബനിൽ സ്ഥിതിചെയ്യുന്ന ഒരു റിട്ടയർമെന്റ് ഹോമിലാണ് ഈ മുത്തശ്ശി ഇപ്പോൾ. പ്രായത്തിന്റെ അവശതകൾ മൂലം പലരും ചുരുണ്ടിരിക്കുമ്പോൾ അവശതകൾക്കിടയിലും സ്വതസിദ്ധമായ ശൈലിയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന ഈ മുത്തശ്ശി 1923-ൽ അൾജീരിയയിലാണ് ജനിച്ചത്. അവൾ അൾജീരിയൻ യുദ്ധം (1954-1962) വരെ അവിടെ സന്തോഷത്തോടെ ജീവിച്ചു. ഈ യുദ്ധം മെഡിറ്ററേനിയൻ കടൽ കടന്ന് ആയിരക്കണക്കിന് പൈഡ്സ് – നോയറുകളുമായി ഫ്രഞ്ച് തീരത്ത് എത്താൻ അവളെ നിർബന്ധിതയാക്കി. വെറോണിക് ടെല്ലിയർക്ക് അത് വേദനാജനകമായ ഓർമ്മയാണ്. “40 വർഷത്തെ ഓർമ്മകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉപേക്ഷിക്കുന്നത് സങ്കൽപിക്കുക, നിങ്ങളുടെ ജീവനും നിങ്ങളുടെ മാതാപിതാക്കളുടെയും കുട്ടികളുടെയും ജീവനും രക്ഷിക്കാൻ, സാധനങ്ങളൊന്നും എടുക്കാതെ നിങ്ങളുടെ വീടിന്റെ വാതിൽ പൂട്ടുകയാണ്” – ടെല്ലിയർ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുന്നു.
20 വയസുള്ള മകളുടെ മരണമായിരുന്നു ടെല്ലിയറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന. ആ വേദനയിലായിരുന്നിട്ടും ടെല്ലിയർ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിക്കുന്നു: “ഇവ ഒരിക്കലും കരിയാത്ത മുറിവുകളാണ്. എന്നെ മുന്നോട്ട് നയിച്ചത് വിശ്വാസമാണ്. ഞാൻ എല്ലാ ദിവസവും ദൈവത്തോടു സംസാരിക്കുന്നു. അവൻ ഒരിക്കലും എന്നെ ഒറ്റിക്കൊടുത്തിട്ടില്ല. കർത്താവിനെ മുറുകെ പിടിക്കുക; അവൻ നിങ്ങൾ ഒരിക്കലും നിരാശരാക്കില്ല. എന്റെ ദുഃഖനിമിഷങ്ങളിൽ ഞാൻ പരിശുദ്ധ അമ്മയെ നോക്കുന്നു. അവൾ എപ്പോഴും ഉയർന്നുനിൽക്കുന്നു. എന്റെ വിശ്വാസത്തേക്കാൾ എന്റെ ജീവൻ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ആത്മീയസമ്പത്ത് എനിക്ക് നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു” – ഈ അമ്മയുടെ വാക്കുകളിൽ തളരാത്ത വിശ്വാസം പ്രകടമാണ്.
ജീവിതത്തിൽ മറ്റെന്തിനേക്കാളും അനുദിമുള്ള വിശുദ്ധ കുർബാനക്കാണ് ഇവർ മുൻതൂക്കം നൽകുന്നത്. “എല്ലാറ്റിനുമുപരിയായി, ഞാൻ എല്ലാ ദിവസവും കുർബാനക്കു പോകുന്നു! ഞാൻ അവിടെയെത്തുമ്പോൾ കർത്താവിനോടു പറയും, അങ്ങ് എന്നോട് ചെയ്യാൻ പറഞ്ഞതെല്ലാം ഞാൻ ചെയ്തു. അതിനാൽ അങ്ങയുടെ അരികിൽ ഒരു സ്ഥാനമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
മരിയ ജോസ്