
വളരെയേറെ പീഡനങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും ആദിമക്രൈസ്തവർക്ക് പ്രതീക്ഷ പകർന്ന സങ്കീർത്തനഭാഗം ഏതാണെന്ന് അറിയാമോ. 23 -ാം സങ്കീർത്തനം.
ദൈവത്തിലുള്ള തീവ്രമായ വിശ്വാസത്തിലേക്ക് ആദിമക്രൈസ്തവരെ അടുപ്പിച്ച സങ്കീർത്തന ഭാഗമാണ്. വിശ്വാസമില്ലെങ്കിൽ ലോകം വളരെ ഇരുണ്ടസ്ഥലമായി തോന്നാം. അവിടെ സങ്കടവും ഉത്കണ്ഠയും നിലനിൽക്കുന്നു. പീഡനങ്ങൾക്കിടയിലും സങ്കീർത്തനം 23 വായിച്ചതിനുശേഷം അവരുടെ ഹൃദയങ്ങൾ പ്രത്യാശയിൽ വളർന്നു.
കര്‍ത്താവ് എന്റെ ഇടയന്‍
1. കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
2. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
3. അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
4. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
5. എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
6. അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.